ദിലീപിനെ പിന്തുണച്ചവര്‍ക്ക് വ്യത്യസ്തമായ രീതിയില്‍ റിമ കല്ലിങ്കലിന്റെ ചുട്ട മറുപടി; ഏവരും ഞെട്ടി

By Farsana Jaleel.11 Sep, 2017

imran-azhar

 

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ സിനിമാര്‍ പ്രമുഖര്‍ ഒഴികിയെത്തിന് പിന്നാലെ ദിലീപിനെ പിന്തുണച്ച് ശ്രീനിവാസന്‍ അടക്കമുള്ള നടന്‍മാര്‍ രംഗത്തെത്തിയതില്‍ പ്രതിഷേധിച്ച് റിമ കല്ലിങ്കല്‍. വ്യത്യസ്തമായ രീതിയിലായിരുന്നു റിമ കല്ലിംങ്കലിന്റെ പ്രതികരണം. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിരുന്നു.

 

ഇതിന് പിന്നാലെ ചടങ്ങില്‍ നൃത്തച്ചുവടുകളുമായി എത്തിയ റിമ കല്ലിങ്കള്‍ ഒരു ബാനറുമായാണ് വേദിയിലെത്തിയത്. അവള്‍ക്കൊപ്പം എന്നെഴുതിയ ബാനറുമായെത്തി റിമ ഏവരെയും ഞെട്ടിച്ചു. റിമയുടെ ഈ അപ്രതീക്ഷിത പ്രകടനം സദസ്സ് ഹര്‍ഷാവരങ്ങളോടെയാണ് സ്വീകരിച്ചത്.

 

 

ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാര്‍ഢ്യവുമായി മലയാള സിനിമയുടെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് വേദിയില്‍ ഒപ്പു ശേഖരണവും നടത്തി. തലശ്ശേരിയുടെ വേദിയുടെ പ്രവേശന കവാടത്തിന് സമീപം കാന്‍വാസ് സ്ഥാപിച്ച് ക്യാമ്പയിനും നടത്തി. സംവിധായക വിധു വിന്‍സെന്റ്, സദിത മഠത്തില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പയിനും ഒപ്പു ശേഖരണവും.

OTHER SECTIONS