റിയ ചക്രബർത്തിയുടെ കസ്റ്റഡി കാലാവധി ഒക്ടോബർ 6 വരെ നീട്ടി

By online desk .22 09 2020

imran-azhar

 

മുംബൈ: യുവനടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ നടി റിയ ചക്രബർത്തിയുടെ കസ്റ്റഡി കാലാവധി നീട്ടി. ഒക്ടോബർ ആറ് വരെയാണ് നീട്ടിയത്. സെപ്റ്റംബർ ഒൻപതിനാണ് നാർക്കോട്ടിക് കൺട്രോൾ ബ്യുറോ റിയ ചക്രബർത്തിയെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് റിയയുടെ സഹോദരൻ ഷൊവിക് ചക്രവര്‍ത്തിയെയും സുശാന്തിന്‍റെ സഹോദന്‍ സാമുവല്‍ മിരാന്‍ഡയെയും അറസ്റ്റ് ചെയ്തിരുന്നു. മയക്കുമരുന്ന് കൈവശം വച്ച് ഉപയോഗിച്ചു തുടങ്ങിയ കുറ്റങ്ങളാണ് റിയയുടെ മേൽ ചുമത്തിയിരിക്കുന്നത്. എന്‍സിബി, സിബി ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടരേറ്റ് എന്നീ കേന്ദ്ര ഏജന്‍സികളാണ് റിയയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.

OTHER SECTIONS