By online desk .07 10 2020
വാഷിങ്ടൺ : വിഖ്യത ഗിറ്റാറിസ്റ്റും ഡച്ച്-അമേരിക്കൻ സംഗീതജ്ഞനും ഗാനരചയിതാവും സംവിധായകനുമായ എഡ്ഡി വാൻ ഹാലൻ അന്തരിച്ചു.65 വയസായിരുന്നു. അർബുദ ബാധയെ തുടർന്ന് ചൊവ്വാഴ്ചയാണ് അദ്ദേഹം അന്തരിച്ചത്. തൊണ്ടയിൽ അർബുദ ബാധിതനായി ചികിത്സയിലാരുന്നു. ഇദ്ദേഹത്തിന്റെ മരണവിവരം മകനാണ് അറിയിച്ചത്.
നെതർലാൻഡിൽ ജനിച്ച് കാലിഫോർണിയയിൽ വളർന്ന വാൻ ഹാലെൻ 1970 കളുടെ തുടക്കത്തിൽ തന്റെ ജ്യേഷ്ഠൻ അലക്സിനൊപ്പം റോക്ക് ഗ്രൂപ്പ് സ്ഥാപിക്കുകയും വേഗത്തിൽ ആരാധകവൃന്ദം നേടുകയും ചെയ്തു.വാൻ ഹാലൻ റോക്ക് ബാൻഡ്സഹസ്ഥാപകനായിരുന്നു എഡ്ഡി.
1984 അമേരിക്കയിലെ ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയ ജംപ് എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സൃഷ്ടാവ് കൂടിയായിരുന്നു എഡ്ഡി വാൻ ഹാലൻ. റോളിംഗ് സ്റ്റോൺ മാഗസിൻ പുറത്തുവിട്ട ലോകത്തിലെ ഏറ്റവും മികച്ച 100 ഗിറ്റാറിസ്റ്റുകളുടെ പട്ടികയിൽ എട്ടാം സ്ഥാനമാണ് എഡ്ഡി വാൻ ഹാലെന് ലഭിച്ചത്.