ഷെർലക് ടോംസ് - നർമ്മത്തിന്റെയും ത്രില്ലിന്റെയും രസക്കൂട്ട്.

By V G Nakul .29 Sep, 2017

imran-azhar

 

ബിജു മേനോനെ നായകനെന്ന നിലയിൽ വേണ്ടും വിധം ഉപയോഗിക്കുന്നതെങ്ങിനെയെന്നു ഷാഫി തെളിയിക്കുന്നു ഷെർലക് ടോംസിലൂടെ . ഹാസ്യത്തിന്റെ പിൻബലത്തിൽ ഒരു ത്രില്ലർ സിനിമ . മികച്ച തിരക്കഥയുടെ മികച്ച അവതരണം . അനായാസ ലളിതമായി അഭിനേതാക്കളും ചിത്രത്തെ കൂടുതൽ നല്ല കാഴ്ചാനുഭവമാക്കി .

 


അതിബുദ്ധിമാനായ തോമസ് എന്ന ഷെർലക് ടോം സിന്റെ ജീവിതവും അയാൾ എത്തിപ്പെടുന്ന ഒരു പ്രതിസന്ധിയിൽ നിന്നും രക്ഷപെടുവാനുള്ള അയാളുടെ ബുദ്ധിപരമായ നീക്കവും അതിനിടേയുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് കഥ . ഒപ്പം ഒരു മികച്ച സസ്പെൻസും കൂടി ചേരുന്നതോടെ സിനിമ കൂടുതൽ ആസ്വാദ്യകരമാകുന്നു.

 


ടോം എന്നറിയപ്പെടുന്ന ഐ.ആർ.എസ് ഉദ്യോഗസ്ഥൻ തോമസായി ബിജു മേനോന്റെ പ്രകടനം ശ്രദ്ധേയം. ഒപ്പം സലിം കുമാർ , കലാഭവൻ ഷാജോൺ , റാഫി , ഹരീഷ് പെരുമണ്ണ , സ്രിന്റ എന്നി വരും തിളങ്ങി. കോട്ടയം നസീറും സുരേഷ് കൃഷ്ണയുമാണ് എടുത്തു പറയേണ്ട മറ്റു രണ്ട് അഭിനേതാക്കൾ. മിയ, വിജയരാഘവൻ, സാദിഖ്, നോബി , ദിനേശ് , മോളി കണ്ണന്മാലി, ജയൻ ചേർത്തല എന്നിവർ സ്വന്തം കഥാപാത്രങ്ങൾ ഭംഗിയാക്കി.

 


ചിരി വിതറുന്ന അദ്യ പാതിയും , സങ്കീർണ്ണവും ഉദ്യോഗ ഭരിതവുമായ രണ്ടാം പാതിയും സംവിധായകനെന്ന നിലയിൽ ഷാഫിയുടെ പ്രതിഭ അടയാളപ്പെടുത്തുന്നു. സച്ചിയും ഷാഫിയും നജീം കോയയും ചേർന്നെഴുതിയ തിരക്കഥ കഥയെ അനുയോജ്യമായി പകർത്തുവാൻ ശേഷിയുള്ളതായിരുന്നു എന്നു വ്യക്തം. ഛായാഗ്രാഹണവും സംഗീതവും സിനിമയുടെ മൊത്തം കാഴ്ചയെ പിൻ തുണയ്ക്കുന്നു. ചുരുക്കത്തിൽ കുടുംബ സമേതം മടുപ്പേതുമില്ലാതെ കണ്ടിരിക്കാവുന്ന ഒരു കംപ്ലീറ്റ് എന്റർടൈനർ തന്നെ ഷെർലക് ടോംസ്.

 

loading...