എസ് പി ബിക്ക് ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നില്ല ; വാർത്ത നിരസിച്ചു ആശുപത്രി

By online desk .09 09 2020

imran-azhar

ചെന്നൈ:ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന് ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുമെന്ന റിപ്പോർട്ടുകൾ നിരസിച്ചു ആശുപത്രി. എസ്‌പി ബാലസുബ്രഹ്മണ്യം ശ്വാസകോശ മാറ്റിവയ്ക്കൽ നടത്തുന്നില്ലെന്നും ഇത് അടിസ്ഥാനരഹിതമായ കിംവദന്തികളാണെന്നും എം‌ജി‌എം ഹെൽത്ത് കെയർ വക്താവ് പറഞ്ഞു.

അദ്ദേഹം ഇപ്പോൾ എം ജി എം ഹെൽത്ത് കെയർ ആശുപത്രിയിൽ ചികിത്സയിലാണ്. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം യന്ത്രസഹായത്തോടെ ചെയ്യുന്ന എക്മോ ചികിത്സ തുടരുകയാണ്. ശ്വാസകോശത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാകുന്നത് വരെ വെന്റിലേറ്റർ സഹായം തുടരുമെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.


കഴിഞ്ഞമാസം അഞ്ചിനാണ് അദ്ദേഹത്തെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ ആശുപത്രിയില്‍ നിന്ന് റെക്കോര്‍ഡ് ചെയ്ത വീഡിയോ എസ് പി ബാലസുബ്രഹ്‌മണ്യം തന്നെ പുറത്തുവിട്ടിരുന്നു. തീവ്ര വൈറസ് ബാധയില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചെന്നും വീഡിയോയില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.


ഹോം ക്വാറന്റൈന്‍ മതിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാനാണ് ആശുപത്രിയില്‍ പ്രവേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.എന്നാല്‍ 13ന് രാത്രിയോടെ ആരോഗ്യനില വഷളാവുകയായിരുന്നു. ഇന്നലയോടെ അദ്ദേഹം കോവിഡ് മുക്തനാകുകയും ചെയ്തിരുന്നു .

OTHER SECTIONS