5 വയസുകാരന്‍; എന്നാല്‍ ഭാവമോ, 9കാരന്റെ: അബ്രാമിന് പിറന്നാള്‍ നേര്‍ന്ന് ഷാറൂഖ് ഖാന്‍

By Shyma Mohan.28 May, 2018

imran-azhar


    കിംഗ് ഖാന്‍ ഷാറൂഖിന്റെ മകന്‍ അബ്രാമിന് 5 വയസ് തികയുന്ന വേളയില്‍ വ്യത്യസ്തമായ പിറന്നാള്‍ ആശംസ നേര്‍ന്ന് ഷാറൂഖ് ഖാന്‍. എന്റെ സണ്‍ഷൈന് ഇന്ന് 5 വയസ് തികഞ്ഞു. എന്നാല്‍ അവന്റെ വിചാരം ഒമ്പതായെന്നാണ്. നിങ്ങള്‍ അവനെ കണ്ടുകഴിഞ്ഞാല്‍ മറിച്ച് പറയരുത്. കുട്ടികള്‍ അവരുടെ സംഗീതം കേള്‍ക്കണം, അവരുടെ സ്വന്തം പാട്ടുകള്‍ പാടട്ടെ എന്നും അവരുടേത് മാത്രമായ ചെറിയ സ്വപ്‌നങ്ങളില്‍ വിശ്വസിക്കണം. പിന്നെ അവരുടെ അച്ഛനെ ഒരുപാട് കെട്ടിപ്പിടിക്കണമെന്നും ഷാറൂഖ് ഖാന്‍ അബ്രാമിന് ആശംസ അറിയിച്ച് ട്വിറ്ററില്‍ കുറിച്ചു. അബ്രാമിനെ കൂടാതെ ആര്യനും സുഹാനയുമാണ് ഷാറൂഖ് - ഗൗരി ദമ്പതികളുടെ മക്കള്‍.

OTHER SECTIONS