സാജന്‍ പള്ളുരുത്തി മരിച്ചിട്ടില്ല , ദാ ഇവിടെയുണ്ട്........

By sruthy .19 Jun, 2017

imran-azharകൊച്ചി: മിമിക്രി കലാകാരനും നടനുമായ സാജന്‍ പള്ളുരുത്തി മരിച്ചുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു. മിമിക്രി കലാകാരനായിരുന്ന കലാഭവന്‍ സാജന്‍ മരിച്ചതിന് പിന്നാലെയാണ് സാജന്‍ പള്ളുരുത്തിയാണ് മരിച്ചതെന്ന തരത്തിലുള്ള പ്രചരണം നടന്നത്.

 

വിവിധ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സാജന്‍ പള്ളുരുത്തിയുടെ ചിത്രം അടക്കം
മരണവാര്‍ത്ത പ്രചരിച്ചു. ഇതൊന്നും അറിയാത്ത ചിലര്‍ ജീവിച്ചിരിക്കുന്നയാള്‍ ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.

 


ഇന്ന് പുലര്‍ച്ചെയാണ് കരള്‍ രോഗബാധിതനായ കലാഭവന്‍ സാജന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ഇതിന് പിന്നാലെയാണ് ചിലര്‍ മരിച്ചത് സാജന്‍ പള്ളുരുത്തിയാണെന്ന് തെറ്റിദ്ധരിച്ചത്. മരണവാര്‍ത്ത വളരെ പെട്ടന്ന് പ്രചരിച്ചതോടെ സാജന്റെ സുഹൃത്തുക്കള്‍ രംഗത്തുവന്നു.

 

സാജന്‍ പള്ളുരുത്തി മരിച്ചിട്ടിലെ്‌ളന്ന് ഷൂട്ടിംഗിലാണെന്നും വാര്‍ത്ത തെറ്റാണെന്നും അവര്‍ അറിയിച്ചു. എന്നാല്‍ തന്റെ മരണവാര്‍ത്തയ്‌ക്കെതിരെ താരവും രംഗത്തെത്തിയിരുന്നു. തന്റെ ഫെയ്‌സ്്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് സാജന്‍
പള്ളുരിത്തി രംഗത്തെത്തിയത്. വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ അതിന്റെ സത്യാവസ്ഥ അറിയാന്‍ ശ്രമിക്കണമെന്നും സാജന്‍ പറയുന്നു.