കുത്തിവരയ്ക്കല്‍, കാര്‍ക്കിച്ചു തുപ്പല്‍...മെട്രോ നിങ്ങള്‍ക്കുളളതല്ല

By Subha Lekshmi B R.16 Jun, 2017

imran-azhar

പറയുന്നത് ദേശീയ അവാര്‍ഡ് ജേതാവായ നടന്‍ സലിം കുമാറാണ്. എല്ലാ മലയാളികളെയും പോലെ താനും കൊച്ചി മെട്രോ ഓടുന്നതു കാണാന്‍ കാത്തിരിക്കുകയാണെന്നും കൌതുകം
കൊണ്ടാണ് ഈ കാത്തിരിപ്പെന്നും താരം പറയുന്നു. ഒപ്പം ചിലര്‍ക്ക് താരത്തിന്‍റെ വക ഉപദേശവുമുണ്ട്.

 

ട്രെയിനിലും കെഎസ്ആര്‍ടിസി ബസിലുമെല്ളാം കന്പികൊണ്ടും പേനകൊണ്ടും കുത്തിക്കുറിച്ചും കാറിത്തുപ്പിയും വൃത്തികേടാക്കി ശീലിച്ചവരൊക്കെ മെട്രോയില്‍ കയറാന്‍ കാത്തിരിക്കുന്ന ുണ്ടാവും. പക്ഷ, അറിഞ്ഞിടത്തോളം അവരുടെ കാര്യം വലിയ കഷ്ടത്തിലാവും. ആ തറ പണികളുമായി മെട്രോയില്‍ കയറിയാല്‍ പിഴ മാത്രമല്ള അഴിയും എണ്ണാം..അത്രയ്ക്കുണ്ട് സ്റ്റേഷനുകള ിലെയും ട്രെയ്നിലെയും നിരീക്ഷണ സംവിധാനം.അതുകൊണ്ടു അത്തരക്കാരോടാണ് ആദ്യ അഭ്യര്‍ത്ഥന ; ദയവായി മെട്രോയെ വിട്ടേക്ക്. ഇത് നിങ്ങള്‍ക്കു വേണ്ടിയുള്ളതല്ള.

 

നിരീക്ഷണവും നിയമവും കര്‍ശനമാക്കിയാല്‍ ശുചിത്വം അടക്കമുള്ള നല്ള ശീലങ്ങള്‍ സമൂഹം താനെ പഠിക്കുമെന്നു നമ്മളെ പഠിപ്പിക്കുന്നതാവും കൊച്ചി മെട്രോ.കേരളത്തില്‍ പരസ്യ ബോര്‍ഡുകളും നോട്ടീസുകളും പതിഞ്ഞു വൃത്തികേടാകാത്ത പൊതു തൂണുകള്‍ ഒരു പക്ഷേ മെട്രോയുടേത് മാത്രമാവുമെന്നും സലിംകുമാര്‍ പറയുന്നു