സൈക്കിളില്‍ ഷാരൂഖിന്‍റെ വീടിന് മുന്നിലെത്തിയ സല്‍മാന്‍ വിളിച്ചത്.....

By Subhalekshmi .18 Jun, 2017

imran-azhar

തന്‍റെ പുതിയ ചിത്രമായ ട്യൂബ്ലൈറ്റിന്‍െറ പ്രചരണ തിരക്കിലാണ് സല്‍മാന്‍ ഖാന്‍.നേരത്തേ ഓട്ടോയില്‍ യാത്രചെയ്ത സല്‍മാന്‍ ഇപ്പോഴിതാ സൈക്കിള്‍ ചവിട്ടിയിരിക്കുന്ന ു. മുംബൈയിലെ റോഡിലൂടെ സൈക്കിള്‍ ഓടിച്ചുപോകുന്ന സല്‍മാന്‍ ഖാന്‍െറ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒപ്പം മറ്റൊരു വിഡിയോയും . മുംബൈയിലെ ഷാരൂഖ് ഖാന്‍റെ വീടായ മന്നത്തിന് മുന്നിലൂടെയുളള സല്‍മാന്‍റെ സൈക്കിള്‍ യാത്രയുടെ ദൃശ്യങ്ങളാണ് വൈറലായത്. മാത്രമല്ല, വീടിനു മുന്നിലെത്തിയപ്പോള്‍ ഷാരൂഖ് ഖാന്‍ എന്നു സല്‍മാന്‍ നീട്ടി വിളിക്കുകയും ചെയ്തു. അകന്പടിയായി ചിരിയും. തന്‍െറ ഇന്‍സ്റ്റഗ്രാമില്‍ സല്‍മാന്‍ ഈ വിഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

 

 

1962~ലെ ഇന്ത്യ~ചൈന യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ കബീര്‍ഖാന്‍ ഒരുക്കുന്ന ചിത്രമാണ് ട്യൂബ്ലൈറ്റ്. ഷാരൂഖ് ഖാനും ട്യൂബ്ലൈറ്റില്‍ എത്തുന്നുണ്ട്. തൊണ്ണൂറുകള്‍ക്ക് ശേഷം രണ്ട് ഖാന്‍മാരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചൈനക്കാരിയായ സു സുവാണ് നായിക.

OTHER SECTIONS