ഇന്ത്യന്‍ സംസ്‌കാരത്തെ മാനിച്ച് സാമന്ത; വിവാഹ ശേഷം വാലു വെട്ടി സാമന്ത

By Farsana Jaleel.13 Oct, 2017

imran-azhar

 

നാഗ ചൈതന്യയുമായുള്ള വിവാഹ ശേഷം വാലു വെട്ടി സാമന്ത. സാമന്ത ഇനി മുതല്‍ സാമന്ത അക്കിനേനിയായി അറിയപ്പെടും. സാമന്ത റൂത്ത് പ്രഭു എന്നായിരുന്നു സാമന്തയുടെ പേര്. നാഗ ചൈതന്യയുടെ ഭാര്യയായി മാറിയ ശേഷം തന്റെ പേരിനൊപ്പമുള്ള വാല്‍ മുറിച്ചുമാറ്റിയിരിക്കുകയാണ്. നാഗാര്‍ജ്ജുനയുടെയും ലക്ഷ്മി ദഗ്ഗുബാട്ടിയുടെയും കുടുംബ പേരാണ് അക്കിനി.

 

പേരുമാറ്റിയ സാമന്തയ്ക്ക് സോഷ്യല്‍ മീഡിയയില്‍ മികച്ച പിന്തുണയാണ് ലഭിച്ചത്. സാമന്ത ഇന്ത്യന്‍ സംസ്‌കാരത്തെ ബഹുമാനിക്കുന്നു എന്നതിന്റെ ഉദാഹരണമാണെന്നും മറ്റും താരത്തെ പിന്തുണച്ച് സാമന്ത അക്കിനേനി എന്ന ഹാഷ് ടാഗില്‍ നിരവധി ട്വീറ്റുകളും പ്രത്യക്ഷമായി.

 

തെന്നിന്ത്യന്‍ താര ജോഡികളായ ഇരുവരുടെയും വിവാഹം മൂന്നു ഘട്ടമായാണ് നടന്നത്. ഹിന്ദു, ക്രൈസ്തവ ആചാരപ്രകാരമായിരുന്നു വിവാഹം. സിനിമാ പ്രമുഖര്‍ക്കായി ഹൈദരാബാദില്‍ വെച്ച് വിരുന്നു സത്ക്കാരവും നടന്നു. ഒക്ടോബര്‍ ആറ് മുതല്‍ ഒമ്പതു വരെ നീണ്ടു നിന്ന ആഘോഷ രാവുകളോടെയുള്ള വിവാഹമായിരുന്നു.

 

ഇന്ത്യന്‍ സിനിമയിലെ ഒട്ടുമിക്ക പ്രമുഖരും ആഘോഷത്തില്‍ പങ്കെടുത്തു. സിനിമയെ പോലും വെല്ലുന്ന ബഡ്ജറ്റിലായിരുന്നു ഈ താര വിവാഹം. 10 കോടി രൂപയായിരുന്നു ബഡ്ജറ്റ്. പരമ്പരാഗത രീതികളനുസരിച്ച് നാഗചൈതന്യയുടെ മുത്തശ്ശിയുടെ വിവാഹസാരിയിലാണ് സാമന്ത കതിര്‍മണ്ഡപത്തിലെത്തിയത്. മുണ്ടും കുര്‍ത്തയുമായിരുന്നു നാഗചൈതന്യയുടെ വേഷം. വിവാഹ ചിത്രങ്ങള്‍ നാഗ ചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന ആരാധര്‍ക്കായി പങ്കുവെച്ചിരുന്നു.

 

എട്ടുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. 2010ല്‍ യേ മായ ചെസവേ എന്ന തെലുങ്ക് ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ഈ ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നതും. പിന്നീട് ഓട്ടോനഗര്‍, സൂര്യ, മനം തുടങ്ങീ ചിത്രങ്ങളിലും ഒന്നിച്ചഭിനയിച്ച ഇരുവരുടെയും സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി ഒടുവില്‍ വിവാഹിതരാകാന്‍ തീരുമാനിച്ചു. നാഗാര്‍ജുനയുടെയും ലക്ഷ്മി ദഗുപതിയുടെയും മകനാണ് നാഗ ചൈതന്യ. നാഗാര്‍ജുനയുടെയും അമലയുടെയും മകനാണ് അഖില്‍. ലക്ഷ്മിയുമായി വേര്‍പിരിഞ്ഞ ശേഷം നാഗാര്‍ജുന അമലയെ വിവാഹം കഴിക്കുകയായിരുന്നു.

OTHER SECTIONS