സെക്സി ദുര്‍ഗ്ഗയ്ക്ക് വിലക്ക്; കേന്ദ്രസര്‍ക്കാരിനെതിരെ സംവിധായകന്‍ നിയമനടപടിക്ക്

By SUBHALEKSHMI B R.14 Nov, 2017

imran-azhar

ഗോവയില്‍ നടക്കാനിരിക്കുന്ന ഈ വര്‍ഷത്തെ ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്ന് സെക്സി ദുര്‍ഗ്ഗ എന്ന സിനിമയെ വിലക്കിയതിനെതിരെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ നിയമനടപടിയിലേക്ക്. വാര്‍ത്ത വിതരണ മന്ത്രാലയത്തിനും ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവലിനും എതിരെ മലയാള കോടതിയെ സമീപിക്കാനാണ് തീരുമാനം. ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് ഫെസ്റ്റിവല്‍ ജൂറി തിരഞ്ഞെടുത്ത ചിത്രം പ്രദര്‍ശിപ്പിക്കേണ്ടെന്ന് വാര്‍ത്ത വിതരണ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനത്തില്‍ പ്രത
ിഷേധിച്ച് ജൂറി തലവന്‍ സുജോയ് ഘോഷ് സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് സംവിധായകന്‍ നിയമനടപടിയിലേക്ക് നീങ്ങുന്നത്.

 

ഞാന്‍ കോടതിയെ സമീപിക്കും. ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടറേറ്റിനും മന്ത്രാലയത്തിനും ഡയറക്ടര്‍ക്കും എതിരായി പരാതി നല്‍കും. ഒരു കൂട്ടം ആളുകള്‍ പ്രതിസ്ഥാനത്തുണ്ടെന്നും സംവിധായകന്‍ വ്യക്തമാക്കി. നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ ഇതിനോടകം നേടിയ ചിത്രമാണ് സെക്സി ദുര്‍ഗ്ഗ. നാല്‍പത്തഞ്ചാമത് റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരമായ ഹിവോസ് ടൈഗര്‍ അവാര്‍ഡ് നേടിയ ചിത്രത്തിന് അര്‍മേനിയയിലെ യെരെവാന്‍ രാജ്യാന്തര ചലച്ചിത്ര മേളയിലെ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ അപ്രികോട്ട് പുരസ്കാരവും ലഭിച്ചു.

 

ഒരു രാത്രി യാത്രയില്‍ ഒരു യുവതിക്കും അവളുടെ കാമുകനും നേരിടേണ്ടി വരുന്ന ഇന്ത്യന്‍ പുരുഷ സമൂഹത്തെയാണ് ചിത്രം അവതരിപ്പിക്കുന്നത്. രാജശ്രീ ദേശ്പാണ്ഡേയാണ് ദുര്‍ഗ്ഗ
എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൂര്‍ണ്ണമായും രാത്രിയിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്.

OTHER SECTIONS