ജവാനിൽ വില്ലനായി വിജയ് സേതുപതി...?

By santhisenanhs.06 07 2022

imran-azhar

 

നീണ്ട നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡിലെ കിംഗ് ഖാൻ മടങ്ങിവരവ് നടത്തുന്ന ചിത്രമാണ് ജവാൻ. നിരവധി പാൻ ഇന്ത്യൻ താരങ്ങൾ ഒന്നിക്കുന്ന അറ്റ്ലീ ചിത്രത്തിൽ ഷാരൂഖാൻ്റെ വില്ലനായി വിജയ് സേതുപതി എത്തുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രം 2023 ജൂൺ 2 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

 

സിനിമാ സ്‌ക്രീനിലേക്കുള്ള കിംഗ് ഖാൻ്റെ തിരിച്ചുവരവിനായി കാത്തിരുന്ന ആരാധകർക്ക് ലഭിച്ച ഇരട്ടി മധുരമാണ് ഈ പ്രഖ്യാപനം. ബാഹുബലി ഫെയിം റാണ ദഗ്ഗുബതിക്ക് പകരമാണ് വിജയ് ചിത്രത്തിൽ എത്തുന്നത്. റാണയെ ബന്ധപ്പെട്ടിരുന്നുവെങ്കിലും ഡേറ്റിന്റെ പ്രശ്നം മൂലം മാറുകയായിരുന്നു. സിനിമയുടെ ചിത്രീകരണത്തിനായി സേതുപതി അടുത്ത ആഴ്ച മുംബൈയിൽ എത്തുമെന്നും ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകുമെന്നും അണിയറ പ്രവർത്തകർ അറിയിക്കുന്നു.

 

ദീപിക പദുക്കോൺ, നയൻതാര, സന്യ മൽഹോത്ര, സുനിൽ ഗ്രോവർ തുടങ്ങിയവരും ഷാരൂഖ് ഖാനൊപ്പം വേഷമിടുന്നുണ്ട്. റെഡ് ചില്ലി പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിലാണ് ജവാൻ ഒരുങ്ങുന്നത്. ഗൗരി ഖാനാണ് ചിത്രം നിർമ്മിക്കുന്നത്. ഷാരൂഖ് ഖാന്റെ 30 വർഷത്തെ കരിയറിൽ ഇതാദ്യമായാണ് അദ്ദേഹത്തിന്റെ ഒരു സിനിമ പാൻ ഇന്ത്യ തലത്തിൽ റിലീസ് ചെയ്യുന്നത്.

OTHER SECTIONS