ഒരു പെണ്‍കുട്ടിക്ക് സെക്‌സ് വേണമെങ്കില്‍: നിയമക്കുരുക്കില്‍പ്പെട്ട് 'ശക്തിമാന്‍' താരം മുകേഷ് ഖന്ന

By SM.11 08 2022

imran-azhar

 

സ്ത്രീകള്‍ക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പേരില്‍ നിയമക്കുരുക്കില്‍പ്പെട്ട് ശക്തിമാന്‍ നടന്‍ മുകേഷ് ഖന്ന. നടന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്വാതി മലിവാള്‍ ഡല്‍ഹി പോലീസ് സൈബര്‍ സെല്ലിന് നോട്ടീസ് അയച്ചു.

 

സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന 22 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് വന്‍ വിമര്‍ശനങ്ങള്‍ നേരിടുന്നത്. ഒരു പെണ്‍കുട്ടി ഒരു ആണ്‍കുട്ടിയോട് എനിക്ക് നിങ്ങളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നു പറയുകയാണെങ്കില്‍ ആ പെണ്‍കുട്ടി, പെണ്‍കുട്ടിയല്ല. അവള്‍ ബിസിനസ് ചെയ്യുകയാണ്. കാരണം ഒരു പരിഷ്‌കൃത സമൂഹത്തിലെ ഒരു പെണ്‍കുട്ടി ഒരിക്കലും ഈ നാണംകെട്ട കാര്യങ്ങള്‍ ചെയ്യില്ല. അങ്ങനെ ചെയ്താല്‍ അവള്‍ സഭ്യമായ സമൂഹത്തില്‍പെട്ടതല്ല. ഇതാണ് അവരുടെ ബിസിനസ്. അതില്‍ പങ്കാളികളാകരുത് എന്നായിരുന്നു മുകേഷ് ഖന്നയുടെ വിവാദ പരാമര്‍ശം.

OTHER SECTIONS