ശാമിലി വീണ്ടും...

By SUBHALEKSHMI B R.10 Jan, 2018

imran-azhar

തെലുങ്കില്‍ രണ്ടാമങ്കത്തിനൊരുങ്ങുകയാണ് ശാമിലി. നവാഗതനായ സുന്ദര്‍സൂര്യ ഒരുക്കുന്ന അമ്മമ്മാ ഗാരി ഇല്ല് എന്ന ചിത്രത്തിലൂടെയാണ് ശാമിലി വീണ്ടും ഭാഗ്യം പരീക്ഷിക്കുന്നത്. നാഗശൌര്യയാണ് നായകന്‍. തമിഴ്,മലയാളം, തെലുങ്ക് ഭാഷകളില്‍ ഓരോ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും പ്രതീക്ഷിച്ച വിജയമുണ്ടായില്ല. ബാലനടിയായി തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങിയ ശാമിലി 2009~ലാണ് നായികയായി അരങ്ങേറിയത്. ഓയ് എന്ന തെലുങ്ക് ചിത്രത്തുലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് മലയാളത്തില്‍ വളളീംതെറ്റി പുളളീം തെറ്റി , തമിഴില്‍ വീര ശിവാജി എന്നീ ചിത്രങ്ങള്‍ ചെയ്തു. നായികയായി തന്‍റേതായ ഇടംനേടാനുളള ശ്രമത്തിലാണ് ശാമിലി.

OTHER SECTIONS