റൊമാൻറിക്ക് ലുക്കിൽ രൺബീർ കപൂറും വാണി കപൂറും; ഷംഷേര ഫോട്ടോഷൂട്ട് ചിത്രങ്ങൾ കത്തി പടരുന്നു

By santhisenanhs.06 07 2022

imran-azhar

 

രൺബീർ കപൂർ, വാണി കപൂർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പീരേഡ് ചിത്രം ശംശേരയ്ക്കായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ്. ഇരുവരും ആദ്യമായി ഒരുമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കരൺ മൽഹോത്രയാണ്. ബല്ലി, സോന എന്നീ പ്രധാന കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ രൺബീറും വാണിയും അവതരിപ്പിക്കുന്നത്.

 

ചിത്രത്തിലെ ഇരുവരുടെയും അഭിനയമുഹൂർത്തങ്ങൾ കാത്തിരിക്കുകയാണ് ആരാധകർ. ജൂലൈ 22ന് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ പ്രൊമോഷത്തെ ഭാഗമായി ഒരുക്കിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

 

ചിത്രത്തിലെ തങ്ങളുടെ കഥാപാത്രങ്ങളെ പരാമർശിച്ചുകൊണ്ട് പരസ്പരം കൂട്ടുപിടിക്കുന്ന ബല്ലിയും സോനയും എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

ഗ്ലാമറസ് ബ്ലാക്ക് ഗൗണിൽ നടി പ്രത്യക്ഷപ്പെടുമ്പോൾ, ചുവന്ന ബ്ലേസറും പാന്റുമാണ് രൺബീറിന്റെ വേഷം.

 

ഇതിന് മുമ്പ് ഫോട്ടോഷൂട്ടിന്റെ കൂടുതൽ ചിത്രങ്ങൾ വാണി കപൂർ പങ്കുവെച്ചിരുന്നു. തന്റെ രണ്ട് സോളോ ചിത്രങ്ങളുള്ള പോസ്റ്റിൽ അവൾ ഉണ്ടായിരുന്നിടത്ത് അവൾ ഉണ്ടായിരുന്നില്ല. അവൾ പോകുന്നിടത്തായിരുന്നില്ല, പക്ഷേ അവൾ പോകുന്ന വഴിയിലായിരുന്നു, എന്ന് കുറിച്ചിരുന്നു

 

മുംബൈ, വഡോദര, ഇൻഡോർ എന്നീ മൂന്ന് നഗരങ്ങളിൽ നടന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ നിന്ന് വാണി കപൂർ ഒരു വീഡിയോ പകർത്തിയിരുന്നു.

 

ദൃശ്യങ്ങളിൽ രൺബീർ വാണിയുടെ വീഡിയോയ്ക്ക് പോസ് ചെയ്യുന്ന്തും പ്രധാന അഭിനേതാക്കൾ മാധ്യമങ്ങളോടും ആരാധകരോടും സംവദിക്കുന്നതും കാണാം.

 

3 നഗരങ്ങൾ, ഒരു ദിവസം, എല്ലാ സ്നേഹവും ഹൃദയസ്പർശിയായ 50 ദശലക്ഷത്തിലധികം കാഴ്‌ചകൾ ട്രെയിലറിനായി എന്ന അടിക്കുറിപ്പോടെയാണ് വാണി കപൂർ വീഡിയോ പങ്കുവച്ചത്.

 

ശംശേര, ബെല്ലി എന്ന കഥാപാത്രങ്ങളായാണ് രൺബീർ കപൂർ ശംശേരയിൽ എത്തുക. സഞ്ചാരിയായ സോനയെന്ന കഥാപാത്രത്തെ വാണി ബിഗ്‌സ്‌ക്രീനിലെത്തിക്കുന്നു. യാഷ്‌ രാജ് ഫിലിംസിൻറെ ബാനറിൽ ആദിത്യ ചോപ്രയാണ് രൺബീർ-വാണി ചിത്രം നിർമിക്കുന്നത്. 150 കോടിയോളം മുതൽമുടക്കിലാണ് ഈ ചിത്രം ഒരുക്കുന്നത്. ഹിന്ദി, തമിഴ്, തെലുഗു ഭാഷകളിലായി ചിത്രം റിലീസിനെത്തും.

 

അശുതോഷ് റാണ, റോണിത് റോയ്, സൗരഭ് ശുക്ല തുടങ്ങിയവരും സിനിമയിലെ മറ്റു പ്രധാന വേഷങ്ങളിൽ എത്തും.

OTHER SECTIONS