By Farsana Jaleel.17 Jan, 2018
എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത്
പുന്നാരിച്ചൊരു മുല്ല നട്ടൂ.....
അമര്‍ അക്ബര്‍ അന്തോണിയിലെ ഈ ഗാനം കുഞ്ഞു ശ്രേയയുടെ സ്വരമാധുര്യം കൊണ്ടാണ് മലയാളികളുടെ ഹൃദയത്തില്‍ ഇടംപിടിച്ചത്. വീണ്ടും മറ്റൊരു ഗാനവുമായി ശ്രേയക്കുട്ടി വരുന്നു. മനോജ് കെ.ജയന് നായകനായെത്തുന്ന ബോണ്‍സായി എന്ന ചിത്രത്തിലാണ് ചെല്ലം ചൊല്ലി എന്ന പാട്ടുമായി ശ്രേയ ജയദീപ് എത്തുന്നത്. അതിമനോഹര ഗാനങ്ങളാണ് ചിത്രത്തില്‍.
പ്രതീക്ഷകളുമായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. മനോജ് കെ.ജയന്, ലെന എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ചിത്രമാണ് ബോണ്‍സായി. നല്ലൊരു സിനിമാ സംസ്ക്കാരത്തെ പ്രതീക്ഷിച്ചു കൊണ്ടാണ് ചിത്രം പുറത്തിറക്കുക. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും സന്തോഷ് പെരിങ്ങേതാണ്. നിര്‍മ്മാണം സുരേഷ് കെ.പിയും.