ബ്രാവോയുമായുള്ള പ്രണയത്തെ ചൊല്ലി ശ്രേയയുടെ കുടുംബത്തില്‍ കലഹം

By Farsana Jaleel.25 Dec, 2016

imran-azhar

 

തെന്നിന്ത്യന്‍ താര സുന്ദരിയായ ശ്രേയയും വിന്‍ഡീസ് ക്രിക്കറ്റ് താരം വെയ്ന്‍ ബ്രാവോയുമായുള്ള പ്രണയത്തെ ചൊല്ലി നടിയുടെ കുടുംബത്തില്‍ കലഹം. ശ്രേയക്ക് ബ്രാവോയോടുള്ള കടുത്ത പ്രണയത്തെ കുറിച്ചുള്ള വാര്‍ത്ത മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി.

ശ്രേയ ബ്രാവോയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രണ്ട് മാസം മുമ്പ് മുംബൈയിലെ ഒരു ഹോട്ടലില്‍ ഇരുവരും ഒരുമിച്ചെത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലടക്കം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിച്ചിരന്നു. ഇതിന് പിന്നാലെ ബ്രാവോയുമായുള്ള താരത്തിന്റെ പ്രണയം ശ്രേയയുടെ കുടുംബത്തില്‍ പൊട്ടിത്തെറിയുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇപ്പോള്‍ കുടുംബത്തില്‍ നിന്നും പിരിഞ്ഞ് മുംബൈയിലാണ് താരം താമസിക്കുന്നത്. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ താരത്തിന്റെ കരിയറിനെയും ബാധിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അടുത്തിടെ തമിഴിലെയും തെലുങ്കിലെയും മുന്‍നിര ചിത്രങ്ങള്‍ ശ്രേയക്ക് നഷ്ടമായിരുന്നു.

അതേ സമയം തെലുങ്ക് താരം ബാലകൃഷ്ണയുടെ 100ാമത് ചിത്രത്തിലെ നായികയാണ് ശ്രേയ. ക്രിഷ് സംവിധാനം ചെയ്യുന്ന ചിത്രം വളരെ പ്രതീക്ഷയോടെയാണ് താരം കാണുന്നത്. ബ്രാവോയെ ശ്രേയ വിവാഹം കഴിക്കുന്നുവെന്ന വാര്‍ത്തയാണിപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

OTHER SECTIONS