'ദി സോയാ ഫാക്ടര്‍'; ത്രില്‍ പങ്കു വെച്ച് സോനം കപൂര്‍

By Sarath Surendran.28 Aug, 2018

imran-azhar

 

ദുല്‍ഖര്‍ സല്‍മാൻ നായകവേഷത്തിൽ എത്തുന്ന അടുത്ത ചിത്രമാണ് 'ദി സോയാ ഫാക്ടര്‍'. ക്രിക്കറ്ററുടെ വേഷത്തിലെത്തുന്ന ദുല്‍ഖറിനൊപ്പം സോനം കപൂര്‍ നായികയായെത്തുന്നു. ചിത്രീകരണം തുടങ്ങാനിരിക്കെയാണ് സോനം ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ പോകുന്നതിന്റെ ത്രില്‍ പങ്കു വെച്ചത്. ട്വിറ്ററിലൂടെയാണ് നടി തന്റെ സന്തോഷമറിയിച്ചത്. ട്വീറ്റിൽ 'ഞാനും അങ്ങനെത്തന്നെ' എന്നു ദുല്‍ഖര്‍ മറുപടിയും നല്‍കിയിട്ടുണ്ട്.

തമിഴും തെലുങ്കും കടന്ന് കര്‍വാന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും സ്ഥാനമുറപ്പിച്ചിരുന്നു ദുല്‍ഖർ. സിനിമയെക്കുറിച്ച് രണ്ട് തരത്തിലുള്ള നിരൂപണങ്ങൾ പുറത്തു വന്നിട്ടുണ്ടെങ്കിലും കര്‍വാനില്‍ ദുല്‍ഖറിന്റെ അഭിനയം കണ്ട് ബോളിവുഡ് ഒന്നടങ്കം കൈയടിച്ചിരുന്നു. അടുത്ത ഹിന്ദി ചിത്രത്തിനൊരുങ്ങുകയാണ് ദുല്‍ഖര്‍ സല്‍മാൻ.

 

OTHER SECTIONS