താലി കയ്യിലണിഞ്ഞ സോനം കപൂറിനെ ട്രോളി ആരാധകര്‍

By Shyma Mohan.29 May, 2018

imran-azhar


    ഇക്കഴിഞ്ഞ മെയ് 8ന് പാരമ്പര്യ ആചാര പ്രകാരം വിവാഹിതരായ ബോളിവുഡ് താരം സോനം കപൂറും ഭര്‍ത്താവ് ആനന്ദ് അഹൂജയുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ താരങ്ങള്‍. കാരണം വേറൊന്നുമല്ല. സോനം തന്റെ താലി കയ്യിലണിഞ്ഞതാണ് ആരാധകരെ ചൊടിപ്പിച്ചത്. അതേസമയം കുറേപ്പേര്‍ താരത്തിന്റെ നടപടിയെ സ്‌റ്റൈലിഷ് എന്നും മനോഹരമെന്നും വിശേഷിപ്പിച്ചു. പ്രമുഖ ജ്വല്ലറി ഡിസൈനറായ ഉഷിത റാവ്താനിയുടെ സഹായത്തോടെ സോനം തന്നെയാണ് തന്റെ താലി രൂപകല്‍പന ചെയ്തത്. സോനത്തിന്റെയും ആനന്ദിന്റെയും സോഡിയാക് സൈനോടെയാണ് താലിയുടെ രൂപകല്‍പന. രാജ് കുന്ദ്രയുമായുള്ള വിവാഹത്തിനുശേഷം വര്‍ഷങ്ങളായി കയ്യില്‍ താലി അണിഞ്ഞുനടക്കുന്ന ശില്‍പ ഷെട്ടിയോടും ആരാധകര്‍ സോനത്തെ താരതമ്യപ്പെടുത്തിയിട്ടുണ്ട്.

OTHER SECTIONS