By Athira Murali .03 11 2020
പ്രണയവും വിരഹവും ഇഴകി ചേർന്ന മ്യൂസിക്കൽ വീഡിയോ ' ഇനിയും ' സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കിനാവള്ളി, ചിൽഡ്രൻസ് പാർക്ക്, മാർഗ്ഗം കളി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ സൗമ്യ മേനോൻ പ്രധാന വേഷത്തിലെത്തുന്ന വീഡിയോ പുറത്തിറക്കിയിരിക്കുന്നത് ഗുഡ് വിൽ എന്റർടൈൻമെന്റ്സാണ്. വണ്ണാത്തി പുള്ളിനോ ദൂരെ എന്ന ഹിറ്റ് ആൽബം ഗാനത്തിന് ശേഷം ഈ രംഗത്തേക്കുള്ള സൗമ്യയുടെ തിരിച്ചുവരവ് കൂടിയാണ് ഈ ഗാനം.
അമൽ സുരേന്ദ്രൻ സംവിധാനം ചെയ്ത ആൽബത്തിൽ പാടിയിരിക്കുന്നത് ജ്യോത്സനയും രാകേഷ് കിഷോറും ചേർന്നാണ്. ഡോക്ടർ വിനിയുടെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് കിരൺ ജോസാണ്. ജെ പി, രൂപേഷ് തെല്ലിച്ചെരി, ജാസ്മിൻ ജോർജ് മറ്റു കഥാപാത്രങ്ങളിൽ എത്തുന്നത്. മുസ്തഫ അബൂബക്കറാണ് ഛായാഗ്രഹണം.