പിറന്നാളാശംസകള്‍കള്‍ക്ക് നന്ദി ; സുചിത്ര, വീഡിയോ കാണാം.............

By sruthy sajeev .21 Apr, 2017

imran-azhar


ബാലതാരമായെത്തി മലയാളത്തിന്റെ മുന്‍നിര നായിക നടിമാരിലേയ്ക്ക് വളര്‍ന്ന താരമാണ് സുചിത്ര. സിനിമാ രംഗത്ത് ശക്തമായി നിലയുറപ്പിച്ചിരുന്ന സമയത്തായിരുന്നു സ
ുടിത്രയുടെ വിവാഹം. അമേരിക്കയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ മുരളീധരനുമായുള്ള വിവാഹം ശേഷം സുചിത്ര സിനിമാ ലോകത്ത് നിന്നും വിട്ടു നിന്നു.

 

അമേരിക്കയില്‍ സ്ഥിരതാമമാക്കിയ താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ 17 ന് താരത്തിന്റെ പിറന്നാളായിരുന്നു. ഫെയ്‌സ്ബുക്കിലൂടെ നിരവധി േ
പ്രക്ഷകരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നത്. ഇതിന് മറുപടിയായി എല്ലാപേര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് സുചിത്ര.

 


നിങ്ങളെല്‌ളാവരോടും ഒരുവാക്ക് നന്ദി പറയാനാണ് ഞാനിവിടെ എത്തിയിരിക്കുന്നത്. ഏപ്രില്‍ 17ന് പിറന്നാളിന്റെ അന്ന് ലോകമെമ്പാടുമുള്ള വിവിധ ഭാഗങ്ങളില്‍ നിന്നും പ
ിറന്നാള്‍ സന്ദേശങ്ങളും വിഷസും അയച്ച പ്രേകഷകര്‍ക്ക് നന്ദി പറയുന്നു. ഒരു മെസേജ് പോലും തിരിച്ച് അയക്കുമെന്ന പ്രതീകഷയില്‌ളാതെയാണ് ഇവരെല്‌ളാം എനിക്ക്
മെസേജ് അയച്ചത്.

 

എല്‌ളാവരുടെയും സന്ദേശം ഞാന്‍ കണ്ടു. എന്റെ മനസ്‌സില്‍ തൊട്ടു.ഒരു കലാകാരിയ്ക്ക് ഏറ്റവുമധികം സന്തോഷം നല്‍കുന്ന ഒന്നുകൂടിയാണിത്. പതിനഞ്ച് വര്‍ഷമായി സിനിമാരംഗത്തുനിന്നും വിട്ടുനില്‍ക്കുകയാണ് ഞാന്‍. എന്നിട്ടും എന്നെ ഓര്‍ക്കുന്നു എന്നതില്‍ വളരെ സന്തോഷം. എല്‌ളാവര്‍ക്കും വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു.'

 


വീഡിയോ കാണാം........

OTHER SECTIONS