രണ്ടുവര്‍ഷമായി ഏകാന്തജീവിതം; തിരികെ കൊണ്ടുവന്നത് അജിത്തും സുധീര്‍ കരമനയും

By SUBHALEKSHMI B R.04 Nov, 2017

imran-azhar

ബിഗ്ബിയിലെ മുത്തുമഴ കൊഞ്ചല്‍ പോലെ......എന്ന ഗാനവും അതില്‍ മംമ്ത മോഹന്‍ദാസിനൊപ്പമെത്തിയ യുവസുന്ദരനെയും ആരും പെട്ടെന്ന് മറക്കില്ല. കളഭമാണ് ആദ്യ മലയാളചിത്രമെങ്ക ിലും ബാല കുമാര്‍ എന്ന ബാല മലയാളിമനസ്സില്‍ ചേക്കേറിയത് മുരുകന്‍ ജോണ്‍ കുരിശിങ്കല്‍ എന്ന ബിഗ്ബിയിലെ കഥാപാത്രത്തിലൂടെയാണ്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ തമിഴ് സംവിധായകന്‍ ശിവയുടെ സഹോദരനായ ബാല മലയാളത്തില്‍ പ്രിയങ്കരനായി. 2010ല്‍ മലയാളിയായ ഗായിക അമൃത സുരേഷിനെ വിവാഹം കഴിച്ചതോടെ മലയാളവുമായുളള ബന്ധം ഒന്നുകൂടി ഉറച്ചു. എന്നാല്‍ അപ്രതീക്ഷിതമായി ആ ബന്ധത്തില്‍ ഉലച്ചിലുകളുണ്ടായി. ഇപ്പോള്‍ അമൃതയുമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണ് ബാല.

 

ആ വേര്‍പാടിനു ശേഷം താന്‍ ഒരു വല്ലാത്ത മാനസികാവസ്ഥയിലൂടെയാണ് കടന്നുപോയതെന്ന് ബാല പറയുന്നു. ഒരു ചാനല്‍ പരിപാടിക്കിടെയാണ് ബാല ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. നടന്‍ സുധീര്‍ കരമനയും തമിഴ് സൂപ്പര്‍ സ്റ്റാര്‍ അജിത്തുമാണ് തന്നെ ഈ സാഹചര്യത്തെ തരണം ചെയ്യാന്‍ പ്രാപ്തനാക്കിയതെന്ന് ബാല പറയുന്നു.

 

 

സുധീര്‍ കരമനയുമായി സഹോദരതുല്യമായ ബന്ധമാണുളളത്. തന്‍റെ മനസ്സിലെ വിഷമങ്ങളെല്ളാം സുധീറിനോടു പറഞ്ഞിരുന്നു. തന്‍െറ പ്രശ്നങ്ങള്‍ പറഞ്ഞപ്പോള്‍ ബാല വ്യായാമം ത ുടങ്ങണം എന്നു പറഞ്ഞു മോട്ടിവേറ്റ് ചെയ്തത് അദ്ദേഹമാണ്. അങ്ങനെ ചലഞ്ച് ഏറ്റെടുത്താണ് പതിനാലു ദിവസത്തിനുള്ളില്‍ 10 കിലോ കുറച്ചതെന്നും ബാല പറയുന്നു.

 

അജിത്ത് സൂപ്പര്‍ സ്റ്റാര്‍ എന്നതിലുപരി നല്ല മനുഷ്യനുമാമ്. മാനസികമായി അദ്ദേഹം തന്ന പിന്തുണ വിസ്മരിക്കാനാവില്ല. അഭിനയിക്കാതിരിക്കുന്ന സമയത്ത് തന്നെയും മാനേജറെയും ടിക്കറ്റ് എടുത്ത് അദ്ദേഹത്തിന്‍റെ വീടിനടുത്തു താമസിപ്പിച്ച് കൌണ്‍സലിങ് നല്‍കുകയായിരുന്നു. ജീവിതം അവസാനിച്ചിട്ടില്ള. ഇനിയും ഒരുപാടുണ്ട്. അഭിനയത്തിലേക്കു തിരിച്ചു വരണം. ചില സത്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ കേള്‍ക്കാന്‍ ആളുണ്ടാവില്ള, ഇതൊന്നും ആരോടു പറയേണ്ടെന്നും നീ കടപ്പെട്ടിരിക്കുന്നത് ദൈവത്തോടു മാത്രമാണെന്നും അജിത്ത് പറഞ്ഞു. ആ േപ്രാത്സാഹനത്തിന്‍റെ വെളിച്ചത്തിലാണ് അഭിനയരംഗത്തേക്ക് മടങ്ങിയെത്തിയതെന്നും ബാല കൂട്ടിച്ചേര്‍ത്തു.

OTHER SECTIONS