ഗപ്പിക്ക് ശേഷം മാസ്റ്റര്‍ ചേതന്റെ സുഖമാണോ ദാവീദേ..

By BINDU PP.09 Feb, 2018

imran-azhar 

ഗപ്പിക്ക് ശേഷം മാസ്റ്റര്‍ ചേതന്‍ മികച്ച് പ്രകടനവുമായി "സുഖമാണോ ദാവീദേ". ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധിക്കപ്പെട്ടു .ഭഗത് മാനുവല്‍ നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതരായ അനൂപ് ചന്ദ്രനും രാജ്‌മോഹനും ചേര്‍ന്നാണ്. ചിത്രത്തില്‍ അധ്യാപികയായി പ്രിയങ്ക നായരും എത്തുന്നു.ബിജുക്കുട്ടന്‍, നിര്‍മ്മല്‍ പാലാഴി, സുധീര്‍ കരമന, ഷമ്മി തിലകന്‍, നോബി, ആര്യ, അഞ്ജു അരവിന്ദ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലണിനിരക്കുന്നുണ്ട്.

 

 

കൃഷ്ണ പൂജപ്പുര രചന നിര്‍വഹിക്കുന്ന ചിത്രം പാപ്പി ക്രിയേഷന്‍സിന്റെ ബാനറില്‍ കെ.ജെ. ടോമി കിരിയാന്തനാണ് നിര്‍മ്മിക്കുന്നത്.നവാഗതരായ അനൂപ് ചന്ദ്രൻ, രാജ മോഹൻ എന്നിവർ ചേർന്നു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ദാവീദായി ഭഗത് മാനുവൽ, ജോയലായി മാസ്റ്റർ ചേതൻ ലാൽ, ശലോമിയായി പ്രിയങ്ക നായർ, ടെസയായി ശ്രുതി ബാല തുടങ്ങിയവരാണ് അഭിനയിക്കുന്നത്. സുധീർ കരമന, ബിജുക്കുട്ടൻ, നന്ദു ലാൽ, നോബി, നിർമ്മൽ പാലാഴി, വിജിലേഷ്, അരുണ്‍ പോൾ, യോഗി റാം, താര കല്യാണ്‍, ആര്യ, മഞ്ജു സതീഷ്, സീതാ ലക്ഷ്മി എന്നിവരാണ് മറ്റു താരങ്ങൾ.പാപ്പി ക്രിയേഷൻസിന്‍റെ ബാനറിൽ കെ.വി ടോമി കരിയാന്തൻ കഥയെഴുതി നിർമ്മിക്കുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥ, സംഭാഷണ കൃഷ്ണ പൂജപ്പുര എഴുതുന്നു. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം കൈതപ്രം, മോഹൻ സിത്താര ടീമാണ് ഈ ചിത്രത്തിനായി ഗാനങ്ങളൊരുക്കുന്നത്. സജിത് മേനോനാണ് ഛായാഗ്രഹണം.