തുടക്കം മുതൽ ഒടുക്കം വരെ കൊച്ചുണ്ണിയിൽ കേശവനായി തിളങ്ങി സണ്ണി വെയ്ൻ.

By Online Desk.12 10 2018

imran-azhar

 

പെരുങ്കള്ളൻ കൊച്ചുണ്ണി കവർന്നെടുത്തു കേരളത്തിലെ സകല തിയേറ്ററുകളും.ചരിത്രത്താളുകളിൽ എഴുതിവെക്കപ്പെട്ട പെരുങ്കള്ളന്റെ കഥ തിയേറ്ററുകളിൽ ആരവ ആവേശങ്ങൾ ഉയർത്തി.നിവിൻ പൊളി എന്ന നടന്റെ കരിയറിലെ തന്നെ ഏറെ വേറിട്ട വേഷം. ഇത്തിക്കരപ്പക്കിയായുള്ള മോഹന്‍ലാലിന്റെ വേഷപ്പകര്‍ച്ചയാണ് മറ്റൊരാകര്‍ഷണം. കേശവക്കുറുപ്പെന്ന സണ്ണി വെയ്ൻ കഥാപാത്രം കൊച്ചുണ്ണിയുടെ ചരിത്രപശ്ചാത്തലത്തിന് കരുത്തു നൽകി. ബോബി സഞ്ജയ്- റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിൽ ഒരിക്കൽ കൂടി എത്തുമ്പോൾ പ്രിയപ്പെട്ട കള്ളന്റെ നേരും നെറിയും നന്മയും വീണ്ടും കൺനിറയെ കാണുന്നതിനോടൊപ്പം പകയുടെ നേർരൂപമായ കേശവക്കുറുപ്പ് ഓരോ പ്രേക്ഷകന്റെ മനസ്സിൽ നിറഞ്ഞു നിൽക്കും.


സണ്ണി വെയ്ൻ എന്ന നടന്റെ കരിയറിലെ ബെസ്ററ് സിനിമകളിൽ ഒന്നായി നമുക്ക് കായകുളം കൊച്ചുണ്ണിയെ കാണാം. ആദ്യപകുതിയിൽ അനുസരണയുള്ള ശിഷ്യന്റെ രൂപത്തിൽ വരുമ്പോൾ നിറഞ്ഞ കൈയ്യടിയായിരുന്നു തിയേറ്ററിൽ. രണ്ടാം പകുതിയിൽ സണ്ണി വെയ്ൻ എത്തുമ്പോൾ പുതിയ വേഷപ്പകർച്ചയിൽ പകയുടെ തീ നാളം കണ്ണുകളിൽ ജ്വലിച്ചു നിൽക്കുന്നതായി കാണാം. കരുത്തുറ്റ കൊച്ചുണ്ണിക്ക് ശക്തനായ എതിരാളി തന്നെയാണ് കേശവകുറുപ്പ്.

സിനിമയുടെ ആദ്യ പകുതി മുതൽ മെയ്ക്കരുത്തും അഭ്യാസ മുറകളും വളരെ ഭേദപ്പെട്ട നിലയിൽ സണ്ണി വെയിൻ ചിത്രത്തിൽ കൊണ്ടുവന്നിട്ടുണ്ട്. സണ്ണി വെയ്ൻ എന്ന താരത്തിൽ അഭിനയ സാദ്ധ്യതകൾ ഇനിയും ബാക്കിയുണ്ടെന്ന് കേശവക്കുറുപ്പെന്ന കഥാപാത്രം വീണ്ടും കാട്ടിത്തരുന്നുണ്ട് ചിത്രത്തിൽ .കേശവ കുറുപ്പ് പോലീസ് യെമന്റെ വേഷത്തിൽ എത്തുമ്പോൾ എല്ലാവരും ഭയപ്പെടുത്തുന്ന , രൂപവും ഉയർന്ന ശബ്ദവും സിനിമയുടെ കരുത്തിന്റെ പ്രധാന കഥാപാത്രമായി മാറി.

 

മലയാളത്തിനൊപ്പം തമിഴ്,തെലുങ്ക് ഭാഷകളിലും മൊഴിമാറ്റുന്ന കായംകുളം കൊച്ചുണ്ണി നിർമിക്കുന്നത്.ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിലൊരുങ്ങിയ സിനിമ നിര്‍മ്മിച്ചത് ഗോകുലം ഗോപാലനാണ്. ചരിത്രമുഹൂർത്തങ്ങൾക്കൊപ്പും ഒഴുകുന്ന ഗോപീ സുന്ദറിന്റെ സംഗീതവും പ്രമുഖ ഛായാഗ്രാഹകരായ ബിനോദ് പ്രധാൻ, നീരവ് ഷാ എന്നിവരുടെ കാമറയും ചിത്രത്തിന്റെ മാറ്റ് പതിന്മടങ്ങ് മികച്ചതാക്കുന്നു. പ്രിയ ആനന്ദ്, ബാബു ആന്റണി, ഇടവേള ബാബു, സുധീർ കരമന, മണികണ്ഠൻ ആചാരി, ഷൈം ടോം ചാക്കോ തുടങ്ങി നെടുനീളൻ താരനിര കൊച്ചുണ്ണിയുടെ ചരിത്രപശ്ചാത്തലത്തിന് കരുത്തു പകരുന്നു.

OTHER SECTIONS