കോണ്ടം പരസ്യം നിരോധിക്കണോ വേണ്ടയോ എന്ന് സര്‍ക്കാര്‍ തീരുമാനിക്കട്ടെ

By sruthy sajeev .21 Apr, 2017

imran-azhar


ബോളിവുഡിലെ ഹോട്ട് സുന്ദരി സണ്ണി ലിയോണിനെ തന്നെ ബഹിഷ്‌കരിക്കാന്‍ പറഞ്ഞുകൊണ്ട് പലരും രംഗത്തെത്തിയിട്ടുണ്ട്. സണ്ണി ലിയോണ്‍ ചെറുപ്പക്കാരെ വഴി
തെറ്റിക്കുന്നു എന്ന ആരോപണമൊക്കെ അതില്‍ ചിലതാണ്. ഇപേ്പാഴിതാ സണ്ണി അഭിനയിച്ച ഒരു പരസ്യ ചിത്രം നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് ചിലര്‍.

 

എന്നാല്‍, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാടെടുക്കട്ടെ എന്നാണ് സണ്ണിയുടെ പക്ഷം.
കെടിസിഎല്‍ (കടമ്പ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് വേണ്ടി സണ്ണി ലിയോണ്‍ അഭിനയിച്ച കോണ്ടത്തിന്റെ പരസ്യത്തിനെതിരെയാണ് ഗോവയിലെ സ്ത്രീ സംഘടന രംഗത്തെത്തിയിരിക്കുന്നത്.  

 

രാണരാഗിണി എന്ന സ്ത്രീയുടെ പരാതിയെ തുടര്‍ന്നാണ് ആവശ്യം. ഗോവ സ്‌റ്റേറ്റ് കമ്മീഷന്‍ ഫോര്‍ വുമിന്‍ (ജിഎസ്‌സിഡബ്‌ള്യുസി) അധികൃതര്‍ക്കാണ് രാണരാഗിണി പരാതി നല്‍കിയത്. കടമ്പ ബസ്‌സുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും പതിപ്പിച്ചിരിക്കുന്ന കോണ്ടം പരസ്യം പിന്‍വലിക്കണമെന്നാണ് രാണരാഗിണിയുടെ ആവശ്യം. സ്ത്രീകളെ ശല്യം ചെയ്യുന്ന ഇത്തരം പരസ്യങ്ങള്‍ പിന്‍വലിക്കുകയും സ്ത്രീകളുടെ കുലീനത സംരക്ഷിക്കണമെന്നും പരാതിക്കാരി പറയുന്നു.

 


പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കെടിസിഎല്‌ളിനും ജില്‌ളാ കളക്ടര്‍ക്കും ജിഎസ്ഡബ്യുസി ചെയര്‍മാന്‍ വിദ്യ തന്‍വാഡെ നോട്ടീസ് അയച്ചു. പൊതു സ്ഥലങ്ങളില്‍ നിന്ന് ഈ പരസ്യം പിന്‍വലിക്കണമെന്നാണ് ആവശ്യം. ഈ വിഷയത്തില്‍ വേണ്ട നടപടി ഗോവ സര്‍ക്കാര്‍ സ്വീകരിക്കട്ടെ എന്നാണ് സണ്ണി ലിയോണ്‍ പ്രതികരിച്ചത്. സണ്ണി ലിയോണിനെതിരെ നോട്ടീസ് ലഭിച്ചിട്ടില്‌ള.

 

loading...