ലാലേട്ടനെ ചൊറിയുന്നതിന് മുന്പ്, കണ്ടുപഠിക്ക്, എന്നിട്ട് സ്വയമടിക്ക് കെആര്‍കെയോട് സുരാജ്

By Subha Lekshmi B R.21 Apr, 2017

imran-azhar

മോഹന്‍ലാലിനെ ഛോട്ടാഭീമെന്നും ജോക്കറെന്നും വിളിച്ച കെആര്‍കെയ്ക്കെതിരെ നടന്‍ സുരാജ് വെഞ്ഞാറമൂടും രംഗത്ത്. ഫെയ്സ്ബുക്കിലാണ് താരം കെആര്‍കെയ്ക്കെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ:

 

മിസ്റ്റര്‍ കെര്‍കെ, തന്‍റെ പ്രായത്തിന്‍െറ 100 ഇരട്ടിയോ അതില്‍ കൂടുതലോ അവാര്‍ഡ് അന്തസ്സായി അഭിനയിച്ച് , കഥാപാത്രങ്ങളായ് ജീവിച്ച് വീട്ടില്‍ കൊണ്ട് പോയ ഞങ്ങടെ അഹങ്കാരമായ ലാലേട്ടനെ വെറുതെ ചൊറിയാന്‍ നിക്കല്ളേ , ഞങ്ങള്‍ മലയാളികളാണ് വീട്ടുകാര്‍ക്ക് പൊടി പോലും കിട്ടില്ള ട്ടോ ! ജാഗ്രതൈ.

 

ിന്നെ ഒന്നുകൂടെ പറഞ്ഞോട്ടെ , ആദ്യം മോന്‍ പോയി ഇരുന്നു ഞങ്ങടെ ലാലേട്ടന്‍റെ അഭിനയം കണ്ട് പഠിക്ക് , എന്നിട്ട് സ്വയം കണ്ണാടി നോക്കി ഒന്ന് പൊട്ടി കരയണം , അതും കഴിഞ്ഞു സ്വയം കരണം നോക്കി നാലടി കൊടുക്കണം കെട്ടോ, കോമാളി എന്ന് ഞാന്‍ താങ്കളെ വിശേഷിപ്പിക്കുന്നില്ള കാരണം കോമാളിക്കുവരെ അത് നാണക്കേടാണ്. പ്രതികരിക്കാന്‍ ഇച്ചിരി ലേറ്റ് ആയി പോയി , ക്ഷമിക്കണം...

OTHER SECTIONS