സുശാന്ത് സിംഗ് രജ്പുത്തിന്റെ കുടുംബത്തിന് മറ്റൊരു ദുരന്തം; ബന്ധുവിന്റെ ഭാര്യ അന്തരിച്ചു

By online desk .16 06 2020

imran-azhar

 


പട്‌ന: അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ അന്ത്യകർമങ്ങൾ തിങ്കളാഴ്ച ഉച്ചയ്ക്ക് മുംബൈയിൽ നടക്കുമ്പോൾ ബിഹാറിലെ പൂർണിയയിൽ സുശാന്തിന്റെ അകന്ന സഹോദരന്റെ ഭാര്യ സുധ ദേവിയാണു മനംനൊന്ത് അന്തരിച്ചത് .തിങ്കളാഴ്ച മുംബൈയിൽ സുശാന്തിന്റെ സംസ്കാരം നടക്കുന്നതിനിടെയാണ് സുധാദേവി അന്തരിച്ചതെന്ന് റിപ്പോർട്ടിൽ  ചൂണ്ടികാണിക്കുന്നു

ബോളിവുഡ് നടന്റെ വിയോഗം മറ്റുള്ളവരെ പോലെ തന്നെ നേരിടാൻ സുശാന്തിന്റെ കസിൻ അമരേന്ദ്ര സിങ്ങിന്റെ ഭാര്യ സുധാദേവിക്ക് കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട്.സുശാന്ത് ആത്മഹത്യ ചെയ്തതായി അറിഞ്ഞതിനെ തുടർന്ന് ഭക്ഷണം കഴിക്കുന്നത് നിർത്തിയതായി റിപ്പോർട്ടിൽ പറയുന്നു അവര്‍ ദുഃഖത്തിലായിരുന്നുവെന്നുമാണു ബന്ധുക്കള്‍ പറയുന്നത്. അതേസമയം, 48 കാരിയായ സുധാദേവി കരൾ ക്യാൻസർ ബാധിതനാണെന്ന്സു ബന്ധുക്കൾ പറയുന്നു “സുശാന്തിന്റെ മരണ വിവരം അറിഞ്ഞതിന് ശേഷം രണ്ട് ദിവസമായി അവൾ അബോധാവസ്ഥയിലായിരുന്നു,” അവർ കൂട്ടിച്ചേർത്തു

 

OTHER SECTIONS