By online desk .18 04 2020
വാഷിങ്ടണ്‍ ഡി.സി: ലോകത്താകമാനം കോവിഡ് ഭീഷണി നിലനില്‍ക്കെ ഈ വര്ഷത്തെതന്റെ എല്ലാം സംഗീത പരിപാടികളും റദ്ധാക്കി അമേരിക്കന്‍ ഗായിക ടെയ്ലര്സ്വിഫ്റ്റ്. ഈ തീരുമാനത്തില്‍ ദുഃഖം ഉണ്ടെന്നും എന്നാല്‍ ഇതാണ് ശരിയായതീരുമാനമെന്നും ഗായിക പറഞ്ഞു. ദയവായി ആരോഗ്യപരമായും സുരക്ഷിതമായും
ഇരിക്കണമെന്നും കഴിയുന്നതും വേഗത്തില്‍ താന്‍ സംഗീത ലോകത്തേക്ക്മടങ്ങിയെത്തുമെന്നും അന്ന് നേരില്‍ കാണാമെന്നും ടെയ്ലര് സ്വിഫ്റ്റ്ട്വിറ്ററിലൂടെ അറിയിച്ചു. തന്റെ പരിപാടിക്ക് മുന്‍കൂട്ടി ടിക്കറ്റ്എടുത്തവരുടെ പണം മടക്കി നല്‍കുമെന്നും ട്വീറ്റില്പറയുന്നു.ലക്ഷകണക്കിന് ആളുകള്‍ തടിച്ചുകൂടുന്ന താരത്തിന്റെ സംഗീത പരിപാടികള്‍ രോഗംപകരാന്‍ കാരണമായേക്കും എന്ന കാരണത്താലാണ് അമേരിക്കന്‍ ഗായികയുടെ ഈ
തീരുമാനം.
നേരത്തെ കോവിഡ് ബാധിതരെ സഹായിക്കാന്‍ ടെയ്ലര് രംഗത്തെത്തിയിരുന്നു രോഗികളില്‍ ചിലര്‍ക്ക് ഗായിക പണം സംഭാവന ചെയ്യുകയുംസഹായം നല്‍കുകയും ചെയ്തിരുന്നു. കോവിഡ് പ്രതിസന്ധിയില്‍ സാമ്പത്തികമായിതകര്ന്ന ഒരു ആരാധകന് അവര്‍ 3,000 ഡോളര്‍ (225622.50 രൂപ)നല്‍കിയിരുന്നു.