എന്നൈ നോക്കി പായും തോട്ടയുടെ ടീസര്‍ പുറത്തിറങ്ങി

By Shyma Mohan.25 Dec, 2016

imran-azhar

സൂപ്പര്‍ താരം ധനുഷ് നായകനായി എത്തുന്ന എന്നൈ നോക്കി പായും തോട്ട എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. പ്രണയവും ആക്ഷനും പ്രമേയമാകുന്ന ചിത്രത്തില്‍ പുതുമുഖ താരം മേഘ ആകാശാണ് ധനുഷിന്റെ നായികയായി എത്തുന്നത്. ബാഹുബലി ഫെയിം റാണാ ദഗ്ഗുബാട്ടിയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ഗൗതം മേനോനാണ്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ മലയാളിയായ ജോമോന്‍ ടി ജോണാണ് ക്യാമറ ചലിപ്പിക്കുന്നത്. ഗൗതം മേനോന്‍ തിരക്കഥ എഴുതിയ ചിത്രത്തിനായി ആദ്യം സൂര്യയെ സമീപിച്ചെങ്കിലും കഥ കേട്ട സൂര്യ ചിത്രം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് ധനുഷ് നായകനായി എത്തുന്നത്.