കൊറോണ ഒരു കോടി യുടെ സഹായവുമായി മഹേഷ് ബാബു

By online desk .27 03 2020

imran-azhar

 

ആന്ധ്ര: കൊറോണ വൈറസ് പടർന്നുപിടിചത്തോടെ രാജ്യം വന്ന സാമ്പത്തിക നഷ്ട്ടത്തിലേക്കും തൊഴിലില്ലായ്മയിലേക്കുമാണ് നീങ്ങുന്നത് എന്നാൽ വൈറസ് പടരുന്ന സാഹചര്യത്തിൽ വൈറസ് വ്യാപനം തടയാൻ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ആരോഗ്യപ്രവര്‍ത്തകരും സാധാരണക്കാരായ ജനങ്ങളും ചേര്‍ന്ന് ജാഗ്രതയോടെയാണ്‌ നീങ്ങുന്നത്.

 

അതിന്റെ ഭാഗമായി രാജ്യത്താകമാനം 21 ദിവസത്തെ ലോക്ക് ഡൗൺ
പ്രഖ്യാപിച്ചിരിക്കുകയാണ് അതോടെ സിനിമാമേഖലയിലും മറ്റുമുള്ള ദിവസ വേതന തൊഴിലാളികൾക്ക് തൊഴിലില്ലാതായി . കൊറോണ കാലത്ത് സഹായവുമായി പല തെന്നിന്ത്യന്‍ നടീനടന്‍മാര്‍ ഇക്കാര്യത്തില്‍ രംഗത്തു വന്നിട്ടുണ്ട്.

 

 

ഇപ്പോൾ തെലുങ്ക് നടന്‍ മഹേഷ് ബാബു ആന്ധ്ര പ്രദേശ്-തെലങ്കാന സര്‍ക്കാരുകള്‍ക്ക് ഒരു കോടി രൂപ സംഭാവന നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കാണ് തുക കൈമാറിയത്. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും ലോക്ക്ഡൗണ്‍ കര്‍ശനമായി പാലിക്കണമെന്നും നമ്മള്‍ കൊറോണയെ അതിജീവിക്കുമെന്നും നടന്‍ ട്വീറ്റ് ചെയ്യുന്നു.

OTHER SECTIONS