തെലുങ്ക് സീരിയൽ താരത്തെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

By online desk .10 04 2020

imran-azhar

പ്രശസ്ത തെലുങ്ക് സീരിയൽ താരം ശാന്തിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ വീട്ടിലാണ് ശാന്തിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തെലുങ്ക് ടിവി സീരിയല്‍ മേഖലയിൽ നിറ സാന്നിധ്യമായിരുന്ന താരം വിശാഖ പട്ടണം സ്വദേശിനിയാണ്. നിലത്തിരുന്ന് കട്ടിലില്‍ ചാരിക്കിടക്കുന്ന വിധത്തിലാണ് ശാന്തിയുടെ മൃതദേഹം കാണപ്പെട്ടത്. അസ്വഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

 

ശാന്തി ഹൈദരാബാദില്‍ തനിച്ചു താമസിക്കുകയായിരുന്നു. വീട്ടില്‍ ആളനക്കമില്ലാതിനെ തുടര്‍ന്ന് സംശയം അവയൽവാസികളാണ് പോലീസിൽ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി വീടിന്റെ വാതിൽ തകർത്ത് അകത്തു കയറി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എസ്ആര്‍ നഗര്‍ പൊലീസ് അറിയിച്ചു.

OTHER SECTIONS