ദി ഗ്രേറ്റ് ഫാദർ

By V.G.Nakul.30 Mar, 2017

imran-azhar

ദി ഗ്രേറ്റ് ഫാദർ ...ദി റിയല്‍ ഫാദര്‍..


ഒരു വരി : നിസ്സംശയം പറയാം , മികച്ച സിനിമ

സാധ്യത : പെണ്‍മക്കളുള്ള ഓരോ പിതാവിലും ഒരു ഡേവിഡ് നൈനാനുണ്ടാകണം എന്ന തോന്നല്‍ പ്രേക്ഷകരില്‍ സൃഷ്ടിക്കുന്നു.

പുതുമ : സമകാലിക കേരളീയ സമൂഹത്തില്‍ വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ആശയത്തിന്റെ മികച്ച അവതരണം.

ആകര്‍ഷണം : മമ്മൂട്ടി എന്ന താര ചക്രവര്‍ത്തി. അദ്ദേഹത്തിന്റെ ഗെറ്റപ്പും , പ്രകടനവും.

 

മെച്ചങ്ങള്‍ :

മാസും ക്ലാസും സമാസമം.

മമ്മൂട്ടിയുടെ ആരാധകരെ ആവേശപ്പെടുത്തുന്ന രംഗങ്ങള്‍ , സംഭാഷണങ്ങള്‍.

കുടുംബപശ്ചാത്തലത്തില്‍ ത്രില്‍ നഷ്ടപ്പെടാത്ത ആഖ്യാനം.

എല്ലാവിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന സിനിമ.

നിരാശപ്പെടുത്താത്ത രണ്ടര മണിക്കൂറുകള്‍.

സംവിധാനത്തിലെ കയ്യൊതുക്കം.

സാറ എന്ന കഥാപാത്രമായി അഭിനയിച്ച ബേബി അനിഘ വിസ്മയിപ്പിക്കുന്നു.

 

കഥ :

പ്രശസ്ത ബിള്‍ഡറും , കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഉടമയുമായുമാണ് ഡേവിഡ് നൈനാന്‍. ഭാര്യ മിഷേല്‍ ഡോക്ടറാണ്. മകള്‍ സാറ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി. സാറയ്ക്ക് സ്വന്തം പപ്പ ഒരു സൂപ്പര്‍ഹീറോയാണ്. അവളുടെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തും പപ്പ തന്നെ. സ്വന്തം കുടുംബം ഡേവിഡിന് മറ്റെന്തിനേക്കാളും പ്രധാനമാണ്. എന്നാല്‍ ഒരിക്കലാ കുടുംബത്തിന്റെ സന്തോഷവും സമാധാനവും നഷ്ടപ്പെടുന്ന ഒരു സംഭവമുണ്ടായി. അതോടെ സിനിമ സംഘര്‍ഷഭരിതമാകുന്നു.

 

അഭിനന്ദനം :

നവാഗതനായ ഹനീഫ് അദേനി എഴുതി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഫാദര്‍ മലയാളത്തില്‍ സമീപകാലത്തുണ്ടായതിലേറ്റവും സ്‌റ്റെലിഷായ ത്രില്ലറാണ്. ആദ്യ സിനിമയിലൂടെ താനൊരു മികച്ച സംവിധായകനാണെന്നദ്ദേഹം തെളിയിച്ചു. മികച്ച സിനിമകള്‍ ഇനിയും ഹനീഫില്‍ നിന്ന് പ്രതീക്ഷിക്കാം.....

 

കോട്ടങ്ങള്‍ :

തിരക്കഥയില്‍ , പ്രത്യേകിച്ചും സംഭാഷണത്തില്‍ നേരിയ പാളിച്ചകള്‍.

ആര്യ അഭിനയിച്ച ആന്‍ഡ്രൂസ് ഈപ്പന്‍ എന്ന കഥാപാത്രം വേണ്ടത്ര പ്രാധാന്യത്തിലേക്കെത്തിയില്ല.

സ്‌നേഹ അവതരിപ്പിച്ച മിഷേല്‍ എന്ന കഥാപാത്രത്തിനും വേണ്ടത്ര പ്രാധാന്യമില്ല.

ചില അനാവശ്യ കഥാപാത്രങ്ങള്‍ കടന്നു കൂടിയിട്ടുണ്ടെന്ന തോന്നല്‍.

 

വാലറ്റം :

സിനിമയെന്ന നിലയില്‍ സ്വാഭാവികമായ പേരായ്മകളുമുണ്ട്. എങ്കിലും ദി ഗ്രേറ്റ് ഫാദര്‍ ഒരു റിയല്‍ ഫാദര്‍ തന്നെ.....

OTHER SECTIONS