പത്താന്റെ ഒ.ടി.ടി അവകാശം ആമസോൺ സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്ക്

By santhisenanhs.03 05 2022

imran-azhar

 

ഷാരൂഖ് ഖാൻ നായകനാകുന്ന പുതിയ ചിത്രം പത്താന്റെ ഡിജിറ്റൽ അവകാശം വിറ്റ് പോയത് റെക്കോർഡ് തുകയ്ക്ക്. 200കോടി രൂപയ്ക്ക് ആമസോൺ പ്രൈമാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ നിർമ്മാതാക്കളായ യാഷ് രാജ് പ്രൊഡക്ഷൻസ് ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

 

സിദ്ധാർഥ് ആനന്ദാണ് പത്താനിന്റെ സംവിധായകൻ. ചിത്രത്തിലെ ഷാരൂഖിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ വരുന്ന ചിത്രമാണ് പത്താൻ.

 

2023 ജനുവരി 25 നാണ് പത്താൻ തിയേറ്ററുകളിൽ എത്തുന്നത്. നാല് വർഷത്തിന് ശേഷം റിലീസിന് ഒരുങ്ങുന്ന ഷാരൂഖ് ചിത്രമാണ് പത്താൻ. ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്. സൽമാൻ ഖാനും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നു.

 

സീറോ എന്ന ആനന്ദ് എൽ റായ് ചിത്രമാണ് ഷാറൂഖ് ഖാന്റേതായി ഒടുവിൽ റിലീസ് ചെയ്തത്. ചിത്രത്തിൽ കത്രീന കൈഫ്, അനുഷ്‌ക ഷർമ്മ എന്നിവരായിരുന്നു നായികമാർ.

OTHER SECTIONS