തിയറ്ററുകൾ തുറക്കാൻ ഇനിയും വൈകും

By online desk .19 11 2020

imran-azhar

 

തിയറ്ററിൽ പോയൊരു സിനിമ കാണാനിനിയും കാത്തിരിക്കേണ്ടി വരും.  രോഗവ്യാപനം നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിലാണ് തീയേറ്ററുകൾ ഇപ്പോഴേ തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായത്.

 

വിവിധ ചലച്ചിത്ര സംഘടനകളുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടന്നു. തീയറ്ററുകൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയെങ്കിലും കോവിഡ് കുറയാത്ത സാഹചര്യത്തിൽ അടച്ചിടൽ തുടരുകയാണ് ഇപ്പോഴും. നേരത്തെ വിവിധ സംഘടനകളുമായി സർക്കാർ നടത്തിയ ചർച്ചയിലും തത്കാലം തീയറ്ററുകൾ തുറക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് എത്തിച്ചേർന്നത്.

 

തീയറ്ററുകൾ തുറക്കുന്നത് രോഗവ്യാപനം വർധിപ്പിച്ചേക്കുമോ എന്ന ആശങ്ക ആരോഗ്യവകുപ്പ് മുന്നോട്ട് വച്ചിട്ടുണ്ട്.തീയറ്ററുകൾ തുറക്കുകയാണെങ്കിൽ കർശന മാനദണ്ഡങ്ങൾ പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം.
കേന്ദ്ര സർക്കാർ മാർഗ നിർദേശത്തിൽ പറയുന്നത് അനുസരിച്ച് ഒന്നിടവിട്ടുള്ള സീറ്റുകളിൽ ആളുകളെ ഇരുത്തി തീയറ്ററുകൾ തുറക്കാവുന്നതാണ്. ഇത് അനുസരിച്ച് തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിയറ്ററുകൾ പുനഃരാരംഭിച്ചിട്ടുണ്ട്.

OTHER SECTIONS