അന്ന് ചിലര്‍ വിളിച്ചുചോദിച്ചു ബെഡ് വിത്ത് ആക്ടിംഗ് പാക്കേജിന് സമ്മതമാണോ?

By Subha Lekshmi B R.10 Aug, 2017

imran-azhar

മലയാള സിനിമയിലെ ബെഡ് വിത്ത് ആക്ടിംഗ് പാക്കേജിനെ കുറിച്ച് തുറന്നടിച്ച് നടിയും നാടകപ്രവര്‍ത്തകയുമായ ഹിമ ശങ്കര്‍.അനൂപ് മേനോന്‍ നായകനാവുന്ന 'സര്‍വ്വോപരി പാലാക്കാരന്‍' എന്ന ചിത്രത്തിന്‍റെ പ്രചരണാര്‍ത്ഥം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഹിമ.

 

സ്കൂള്‍ ഓഫ് ഡ്രാമയിലെ പഠനകാലത്ത് പാക്കേജ് സംവിധാനം സമ്മതമാണെങ്കില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് സിനിമാമേഖലയില്‍നിന്ന് ചിലര്‍ തന്നെ വിളിച്ചതായി ഹിമ വെളിപ്പെടുത്തി. അത്തരമൊരു പ്രയോഗം താന്‍ ആദ്യമായി കേള്‍ക്കുകയായിരുന്നുവെന്നും. അതിനാല്‍ അതെന്താണെന്ന് വിളിച്ചയാളോട് ചോദിച്ചപ്പോള്‍ "ബെഡ് വിത്ത് ആക്ടിംഗ്' എന്നായിരുന്നു അയാളുടെ മറുപടിയെന്നും ഹിമ പറയുന്നു.

 

പിന്നീടും ഇത്തരത്തില്‍ ചിലര്‍ സമീപിച്ചിരുന്നു. അതിനുശേഷം ആരുടെയും വിളി വന്നിട്ടില്ല. 'ഒരു ആക്ടിവിസ്റ്റ് മുഖമുള്ളതുകൊണ്ടാവാം ഇപ്പോള്‍ ഇത്തരക്കാരുടെ ശല്യമില്ളാത്തത്. ആണ്‍ മേല്‍ക്കോയ്മാ മനോഭാവം മലയാളസിനിമയിലുണ്ട്. സ്ത്രീകള്‍ സ്വന്തം അഭിപ്രായം തുറന്നുപറയണമെന്ന് സമൂഹത്തില്‍ എല്ളാവരും പരസ്യമായി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അഭിപ്രായം തുറന്നുപറയുന്ന സ്ത്രീകളെ പഴി പറയുന്നതും ഇതേ സമൂഹം തന്നെയാണ്~ഹിമ പറയുന്നു.

OTHER SECTIONS