ദിലീഷ്~ഫഹദ് ടീം വീണ്ടും: തൊണ്ടിമുതലും ദൃക​്സാക്ഷിയും ഫസ്റ്റ്ലുക്കെത്തി

By Subha Lekshmi B R.21 Apr, 2017

imran-azhar

ഫഹദ് നായകനാകുന്ന തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഫഹദിനൊപ്പം സുരാജ് െവഞ്ഞാറമൂടിനെയും പോസ്റ്ററില്‍ കാണാം. ദുരൂഹത ഉണര്‍ത്തുന്ന പശ്ചാത്തലമാണ് പോസ്റ്ററിലേത്. സൂപ്പര്‍ഹിറ്റായ മഹേഷിന്‍റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.

 

രാജീവ് രവി വീണ്ടും ഛായാഗ്രാഹകന്‍റെ കുപ്പായമണിയുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. സൌബിന്‍ ഷാഹിര്‍, അലെന്‍സിയര്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. ഉര്‍വശി തിയറ്റേഴ്സിന്‍െറ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കഥയും തിരക്കഥയും സംഭാഷണവും പത്രപ്രവര്‍ത്തകനായ സജീവിന്‍റേതാണ്. കിരണ്‍ദാസാണ് എഡിറ്റിംഗ്

OTHER SECTIONS