ആരാധകർക്കൊപ്പം ഈദ് സെൽഫിയെടുത്ത്‌ ഷാരൂഖ്; ചിത്രങ്ങൾ വൈറൽ

By santhisenanhs.04 05 2022

imran-azhar

 

ചെറിയ പെരുന്നാൾ ദിനത്തിൽ ബോളിവുഡ് താരം ഷാരൂഖിനെ കാണാൻ ആയിരങ്ങൾ അദ്ദേഹത്തിന്റെ വസതി മന്നത്തിൽ എത്തി. ഒത്തു കൂടിയ ആരാധകരെ കാണാൻ ഷാരൂഖ് വീടിന്റെ ടെറസിൽ എത്തുകയും ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുകയും ചെയ്തു. കൂടാതെ താരം ആരാധകരുമായി സെൽഫി എടുക്കുകയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു.

 

ഈദ് ദിനത്തിൽ നിങ്ങളെയെല്ലാം കണ്ടുമുട്ടിയത് എത്ര മനോഹരമാണ്... അള്ളാഹു നിങ്ങളെ സ്നേഹ സന്തോഷം നൽകി അനുഗ്രഹിക്കട്ടെ, ഈദ് മുബാറക് എന്നാണ് താരം ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചത്. ചിത്രം പങ്കുവച്ച് നിമിഷങ്ങൾക്കകം നിരവധിപേരാണ് പ്രതികരണവുമായി എത്തുന്നത്. ചിത്രം ഏറ്റെടുത്തുകൊണ്ട് താരത്തിന് ഈദ് ആശംസകളും നേർന്നു.

 

ഷാരൂഖിന്റെ ഏറ്റവും പുതിയ ചിത്രം പത്താനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. സിനിമയുടെ ഒടിടി അവകാശം റെക്കോർഡ് തുക 200 കോടി രൂപയ്ക്ക് ആമസോൺ പ്രൈം സ്വന്തമാക്കി എന്നാണ് റിപ്പോർട്ട്.

 

 

OTHER SECTIONS