പതിനാറാം വയസിൽ ജീവനൊടുക്കി പ്രമുഖ ടിക് ടോക് താരം സിയ കക്കർ

By online desk .25 06 2020

imran-azhar


ന്യൂഡൽഹി : യുവനടൻ സുശാന്ത് സിങ് രജ്പുത്തിൻെറ ആത്മഹത്യയുടെ ആഘാതം  വിട്ടുമാറുന്നതിനുമുന്നെ ഡൽഹിയിൽ കൗമാരക്കാരിയായ ടിക്ടോക് താരവും ആത്മഹത്യ ചെയ്തു.ഡാൻസ് വീഡിയോയിലൂടെ ആരാധകശ്രദ്ധപിടിച്ചുപറ്റിയ ടിക് ടോക് താരം സിയ കക്കർ ആണ് ആത്മഹത്യ ചെയ്തത് . പതിനാറു വയസായിരുന്നു മരണകാരണം അറിവായിട്ടില്ല.മരണവാർത്ത പങ്കിട്ട സെലിബ്രിറ്റി ഫോട്ടോഗ്രാഫർ വൈറൽ ഭയാനിയുടെ പോസ്റ്റിൽ നിരവധി പേരാണു സിയയെ അനുസ്മരിച്ചത്.

 


ഞാൻ അവളുടെ ടാലന്റ് മാനേജ്മെന്റ് ഏജൻസി മേധാവി അർജുൻ സരിനുമായി സംസാരിച്ചു. കഴിഞ്ഞ രാത്രി ഒരു പാട്ടുണ്ടാക്കാനായി സിയയോട് അദ്ദേഹം സംസാരിച്ചിരുന്നു. അവൾ നല്ല മാനസികാവസ്ഥയിലാണെന്നും കുഴപ്പമൊന്നും ഇല്ലായിരുന്നെന്നുമാണു അർജുൻ പറഞ്ഞത്. എന്നാൽ ആത്മഹത്യ ചെയ്യാൻ കരണമെന്തെന്നറിയില്ല അദ്ദേഹം പറഞ്ഞു .


ടിക്ടോക്, ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ്, യൂടൂബ് എന്നീ സമുഹമാധ്യമങ്ങളിൽ സജീവമായിരുന്ന സിയ കക്കർ ഡാൻസ് വിഡിയോകളിലൂടെയാണ് പ്രശസ്തയായത്. ഇൻസ്റ്റഗ്രാമിൽ ലക്ഷത്തിലധികം ഫോളോവേഴ്സുണ്ടായിരുന്ന സിയയെ 1.1 ദശലക്ഷം ആളുകളാണ് ടിക്ടോക്കിൽ പിന്തുടരുന്നത്.

 

 

 

 

OTHER SECTIONS