അഭിഷേക് ബച്ചനെ യൂസ്‌ലെസ് എന്ന് വിശേഷിപ്പിച്ച് ട്രോള്‍; രൂക്ഷമായി പ്രതികരണവുമായി താരം

By Shyma Mohan.24 May, 2018

imran-azhar


    ബോളിവുഡ് താരം അഭിഷേക് ബച്ചനെ പരിഹാസ്യമായ രീതിയില്‍ ട്രോളിയ ആള്‍ക്ക് മറുപടിയുമായി താരം. ക്രിക്കറ്റ് താരം സ്റ്റുവര്‍ട്ട് ബിന്നിയുടെ മറുപതിപ്പാണ് ബോളിവുഡില്‍ അഭിഷേക് ബച്ചനെന്നും അര്‍ഹരല്ലാതിരുന്നിട്ടും ഇരുവര്‍ക്കും ഭംഗിയുള്ള ഭാര്യമാരെ ലഭിച്ചതായുമാണ് ട്രോള്‍. @ആദിത്യചോപ്ര എന്ന യൂസറാണ് ഇത്തരത്തില്‍ താരത്തിനെതിരെ ട്രോളുമായി വന്നത്. ഇരുവരും മൂവിയിലും ക്രിക്കറ്റിലും വന്നത് അവരുടെ പിതാക്കന്‍മാരുടെ പിന്‍ബലത്തിലാണെന്നും രണ്ടുപേരെയും യൂസ് ലെസ് എന്നും വിശേഷിപ്പിച്ചാണ് ട്രോള്‍. അഭിപ്രായം അംഗീകരിക്കുന്നു എങ്കില്‍ റീട്വീറ്റ് ചെയ്യാനും യൂസര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം തനിക്കെതിരെയുള്ള ട്രോളിനെതിരെ ശക്തമായ ഭാഷയില്‍ വിമര്‍ശനവുമായി അഭിഷേക് ബച്ചന്‍ രംഗത്തുവന്നു. തന്റെ ജീവിത പാത പിന്തുടര്‍ന്ന് 10 അടി വെച്ചാല്‍ തനിക്ക് മതിപ്പുണ്ടാകുമെന്നും താങ്കളുടെ ട്വീറ്റില്‍ നിന്ന് മനസിലാകുന്നത് അധിക ദൂരം പിന്നിട്ടില്ലെന്നാണെന്ന് അഭിഷേക് ബച്ചന്‍ മറുട്വീറ്റ് ചെയ്തു. മറ്റുള്ളവരെക്കുറിച്ച് ആകുലപ്പെടാതെ സ്വയം മെച്ചപ്പെടുന്നതില്‍ സമയം ചെലവഴിക്കാനും എല്ലാവര്‍ക്കും അവരവരുടേതായ ജീവിത യാത്രകളാണെന്നും അഭിഷേക് ട്വീറ്റ് ചെയ്തു. യൂസറിനോട് സുഖം പ്രാപിച്ചുവരാന്‍ ആശംസിച്ചാണ് അഭിഷേക് ട്വീറ്റ് അവസാനിപ്പിച്ചത്. എന്നാല്‍ അഭിഷേകിന്റെ ട്വീറ്റിനെ തുടര്‍ന്ന് തമാശക്ക് പറഞ്ഞതാണെന്നും വേദനിപ്പിച്ചെങ്കില്‍ മാപ്പ് പറയുന്നതായും താങ്കളുടെ സിനിമ തിയേറ്ററില്‍ പോയി കാണുന്നയാളാണ് താനെന്നും സാധാരണക്കാരെ അപേക്ഷിച്ച് താങ്കളെയും സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനെ പോലെയും ഉള്ളവര്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം മനസിലാക്കാന്‍ സാധിക്കുമെന്നും പറഞ്ഞ് വിവാദമായ ട്വീറ്റിന് ഒടുവില്‍ ആദ്യത്യചോപ്ര അയവുവരുത്തി.      
    

OTHER SECTIONS