മുത്തച്ഛനെ ശുശ്രൂഷിക്കാന്‍ എത്തിയ നടിയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി

By Farsana Jaleel.13 Sep, 2017

imran-azhar

നടിയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ അമ്മാവന്‍ അറസ്റ്റില്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി അഭിനയിക്കുന്ന പ്രണതിയെയും അമ്മാവന്‍ താരത്തെയും അമ്മയെയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. താരതത്തിന്റെ പരാതിയെ തുടര്‍ന്ന് അമ്മാവന്‍ അരവിന്ദ് രത്‌നാകറിനെ അറസ്റ്റിലായി.

 

തലശ്ശേരി ഗോവര്‍ധനില്‍ അരവിന്ദ് രത്‌നാകറില്‍ നിന്നും തോക്കും പൊലീസ് കണ്ടെടുത്തു. ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇയാളെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. സംഭവത്തിന് പിന്നില്‍ കുടുംബ പ്രശ്‌നമെന്നാണ് പൊലീസ് നിഗമനം.

 

അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ ചികിത്സയില്‍ കഴിയുന്ന മുത്തച്ഛനെ ശുശ്രൂഷിക്കാനെത്തിയതായിരുന്നു പ്രണതിയും അമ്മയും. എല്ലാ ദിവസവും മുത്തച്ഛനെ ശുശ്രൂഷിച്ച് രാത്രി തിരിച്ചു പോകുകയായിരുന്നു പതിവ്. ഇതിനിടെ അമ്മാവന്‍ വീട്ടില്‍ കയറി തിര നിറച്ച പിസ്റ്റള്‍ ചൂണ്ടി വെടിവെയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് താരത്തിന്റെ പരാതി.

OTHER SECTIONS