ഊർമിള സോഫ്റ്റ് പോൺസ്റ്റാർ ; കങ്കണ

By online desk .19 09 2020

imran-azhar

 


മുംബൈ ; നദി ഊർമ്മിള മണ്ടോത്കറെ സോഫ്റ്റ്പോൺസ്റ്റാറെന്ന് അധിക്ഷേപിച്ച് കങ്കണ റാവത്ത്. ബോളിവുഡിൽ രക്തപരിശോധന നടത്തിയാൽ പ്രമുഖർ അകത്താകുമെന്നും പറയുന്ന കങ്കണ ലഹരിമാഫിയയുമായി ബന്ധമുള്ള ഉന്നതരുടെ പേരുകൾ പുറത്തുപറയാൻ ചങ്കൂറ്റം കാണിക്കണമെന്ന ഊർമ്മിളയുടെ പ്രസ്താവനയാണ് താരത്തെ ചൊടിപ്പിച്ചത്.

 


ഊർമിള മോശം നടിയാണ്. സോഫ്റ്റ് പോൺസ്റ്റാർ എന്നനിലയിലാണ് അവരുടെ പ്രശസ്തി. കോൺഗ്രസ്സിൽ അവർക്ക് പോലും ടിക്കറ്റ് കിട്ടുന്നെങ്കിൽ താനും അതിനർഹയാണെന്നും കങ്കണ പറഞ്ഞു. ഇരയാണെന്നുള്ള തുറുപ്പുചീട്ടിറക്കി കാര്യങ്ങൾ കൂടുതൽ വഷളാക്കാതെ ബോളിവുഡിലെ ലഹരിമാഫിയയെ തുറന്നുകാട്ടി പ്രശ്നമവസാനിപ്പിക്കണമെന്നും അങ്ങനെ ചെയ്‌താൽ ആദ്യം കങ്കണയെ അഭിനന്ദിക്കുന്നത് താനായിരിക്കുമെന്നും ഊർമ്മിള പറഞ്ഞിരുന്നു. മയക്കുമരുന്നിനെതിരായ പോരാട്ടം സ്വന്തം നാട്ടിൽനിന്ന് തന്നെ കങ്കണ തുടങ്ങിവയ്ക്കണമെന്നും ഹിമാചലിലാണ് ഏറ്റവുംകൂടുതൽ ലഹരിമരുന്ന് വ്യാപാരം നടക്കുന്നതെന്നും ഊർമ്മിള തുറന്നടിക്കുകയുണ്ടായി. സിനിമ മേഖലയിൽ മയക്കുമരുന്നുപയോഗിക്കുന്നുവെന്ന് നിഷേധിക്കുന്നില്ലെന്നും കുറ്റക്കാരായ ചിലരുടെ പേരിൽ എല്ലാവരെയും ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഊർമ്മിള പറഞ്ഞിരുന്നു.

 

 

 

OTHER SECTIONS