രാഘവപറന്പില്‍ പണിതീരാതെ പ്രിയകവിയുടെ സ്മൃതിമണ്ഡപം; ആരാധകര്‍ സമരത്തിലേക്ക്

By Subha Lekshmi B R.24 Aug, 2017

imran-azhar


"ചന്ദ്രകളഭം ചാര്‍ത്തി ഉറങ്ങും തീരം
ഇന്ദ്രധനുസ്സില്‍ തൂവന്‍ പൊഴിയും തീരം
ഈ മനോഹരതീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി എനിക്കിനിയൊരു ജന്മം കൂടി"

മലയാളത്തിന്‍റെ പ്രിയകവിയുടെ നിത്യഹരിതവരികള്‍...എന്നാല്‍ രാഘവപ്പറന്പിലെ ആ സ്മൃതിമണ്ഡപത്തിന് ശാപമോക്ഷമില്ല.

 

വയലാര്‍ രാമവര്‍മ്മയുടെ ഓര്‍മ്മയ്ക്കായി നിര്‍മ്മാണം ആരംഭിച്ചിട്ടു പാതി വഴിയില്‍ ഉപേക്ഷിച്ച സ്മൃതിമണ്ഡപത്തിനായി ആരാധകര്‍ സമരത്തിന് ഒരുങ്ങുകയാണ്. വയലാര്‍ രാമവര്‍മയുടെ ജന്മഗൃഹമായ രാഘവപറന്പില്‍ ഒന്‍പതു വര്‍ഷത്തിലേറെയായി നിര്‍മ്മാണം പൂര്‍ത്തിയാകാതെ കിടക്കുന്ന "ചന്ദ്രകളഭം' എന്നു പേരിട്ട സ്മൃതി മണ്ഡപത്തിനായാണു വയലാര്‍ ആരാധകരുടെ കൂട്ടായ്മ പ്രതിഷേധവുമായി എത്തുന്നത്. സര്‍ക്കാരിന്‍െറ സാന്പത്തിക സഹായത്തോടെ വയലാര്‍ ട്രസ്റ്റിന്‍റെ നേതൃത്വത്തില്‍ കെട്ടിടം പണികള്‍ ഏതാണ്ടു പൂര്‍ത്തിയായെങ്കിലും സ്വരമണ്ഡപം, ലൈബ്രറി തുടങ്ങിയവ ഇനിയും ഒരുങ്ങിയിട്ടില്ള.

 

സര്‍ക്കാര്‍ ഏറ്റെടുത്ത 17 സെന്‍റില്‍ നിര്‍മിക്കുന്ന സ്മൃതിമണ്ഡപം പൂര്‍ത്തിയായാല്‍ തുടര്‍ന്നുള്ള വയലാര്‍ അവാര്‍ഡുകള്‍ ഉള്‍പ്പെടെ ഇവിടെ വിതരണം ചെയ്യുവാന്‍ കഴിയും. ഇരുന ിലകളിലായി പൂര്‍ത്തിയായ കെട്ടിടത്തില്‍ സ്വരമണ്ഡപം, ലൈബ്രറി, മ്യൂസിയം, കമ്യൂണിറ്റി ഹാള്‍, വിശ്രമമുറി എന്നിവയാണു വിഭാവനം ചെയ്തിരിക്കുന്നത്. ഇതില്‍ ലൈബ്രറിയുടെ പണി ത ുടങ്ങിയിരുന്നു. വയലാര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയ 1977 മുതല്‍ ഇതുവരെ അവാര്‍ഡ് നേടിയവരുടെ ഛായാചിത്രമാണു മ്യൂസിയത്തിലെ പ്രധാന ആകര്‍ഷണം. ഒരോരുത്തരുടെയും ഛായാചി ത്രവും അതിനു താഴെ അവാര്‍ഡ് ദാനത്തിന്‍റെ ഫോട്ടോയുമാണു സ്ഥാപിച്ചിട്ടുള്ളത്.

 

 

ഇവയ്ക്കു സമീപമുള്ള അലമാരയില്‍ ഒരോരുത്തരുടെയും സന്പൂര്‍ണ്ണ കൃതികള്‍, അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റിയുടെ തീരുമാനങ്ങള്‍ തുടങ്ങിയ രേഖകളും സൂക്ഷിക്കും. മലയാളത്തിലെ പ്രധാന കൃതികളും ഇവിടെയുണ്ട്. ഇന്ദ്രധനുസെന്നാണു ലൈബ്രറി മ്യൂസിയത്തിന്‍െറ പേര്. മ്യൂസിയത്തിനു സമീപമായി ഗന്ധര്‍വഗീതം എന്ന പേരില്‍ സ്വരമണ്ഡപവും സജ്ജീകരിക്കും. വയലാറിന്‍െറ എല്ളാ കൃതികളും അവയുടെ റിക്കോര്‍ഡുകളുമാണ് ഇവിടെയുണ്ടാവുക. ഇഷ്ടമുള്ള കവിതകളും ഗാനങ്ങളും ശ്രവിക്കുവാനുള്ള ക്രമീകരണവും ഉണ്ടാവും. ഇതേ കെട്ടിടത്തിലെ അത്യാധുനിക സൌകര്യങ്ങളോടെ 800 പേര്‍ക്ക് ഇരിക്കാവുന്ന വലിയ ഹാളിലാവും ഭാവിയില്‍ വയലാര്‍ അവാര്‍ഡ്ദാന സമ്മേളനങ്ങളും അനുസ്മരണങ്ങളും നടത്തുവാനും ഉദ്ദേശിക്കുന്നത്.

 

വയലാര്‍ അവാര്‍ഡ് ജേതാക്കളുടെയും വയലാറിന്‍െറയും പത്നിയുടെയും ഉള്‍പ്പെടെ 49 പടങ്ങളാണു മ്യൂസിയത്തില്‍ സ്ഥാപിച്ചിട്ടുള്ളത്. എന്നാല്‍ ഉദ്ഘാടനം നടത്തിയിട്ടില്ളാത്തിനാല്‍ ഇവ ിടേക്കു പ്രവേശനം അനുവദിച്ചിട്ടില്ള. കെട്ടിടം വൃത്തിയാക്കുന്നതിനു ജോലിക്കാരെയും സ്മൃതിമണ്ഡപത്തിന്‍െറ നടത്തിപ്പിനുള്ള ചെലവുകള്‍ക്കും പണം കണ്ടെത്തുന്ന കാര്യത്തിലും തീര ുമാനമായിട്ടില്ള. മണ്ഡപത്തിനു ചുറ്റുമതിലും കെട്ടിടത്തിനു ചില അറ്റകുറ്റപ്പണികളും നടത്തേണ്ടതുണ്ട്.

 

വയലാറിനെ സ്നേഹിക്കുന്നവരെ നൊന്പരപ്പെടുത്തുന്ന കാഴ്ചയാണ് ഇപ്പോഴത്തെ സ്മൃതിമണ്ഡപമെന്ന് നാട്ടുകാര്‍ പറയുന്നു. നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റിയാല്‍ പിരിവെടുത്തു പുതിയ സ്മാരകം നിര്‍മ്മിക്കുവാന്‍ സന്നദ്ധരാണെന്നും ഇവര്‍ പറയുന്നു. സ്മാരകത്തിന്‍െറ കൃത്യമായ കണക്ക് പ്രസിദ്ധപ്പെടുത്തുവാന്‍ അധികാരികള്‍ തയാറാവണം. പണി ഉടന്‍ പൂര്‍ത്തിയാക്കിയില്ളെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് വയലാര്‍ ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറി കരപ്പുറം രാജശേഖരന്‍ അറിയിച്ചു.

OTHER SECTIONS