ശിവകാർത്തികേയനും നയൻ‌താരയും ഒന്നിച്ചു ഇരൈവാ.. സൂപ്പർ ഹിറ്റ് ..

By DM.09 Nov, 2017

imran-azhar

ശിവ കാര്‍ത്തികേയന്‍, ഫഹദ് ഫാസില്‍, നയൻ‌താര എന്നിവർ മുഖ്യ വേഷത്തിലെത്തുന്ന "വേലൈക്കാരന്‍" ഡിസംബറിൽ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിലെ ആദ്യ ഗാനം 'കരുത്തവന്‍ലാം ഗാലീജാം..' വൈറലായിരുന്നു. 'ഇരൈവാ' എന്നു തുടങ്ങുന്ന രണ്ടാമത്തെ ഗാനം ഇൻസ്റ്റന്റ് ഹിറ്റായി. ഇരൈവാ ഗാനത്തിന്റെ ലിറിക്ക് വിഡിയോ അണിയറപ്രവർത്തകർ പുറത്തു വിട്ടു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്.


തനി ഒരുവന് ശേഷം ഹിറ്റ് മേക്കർ മോഹൻ രാജ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് "വേലൈക്കാരന്‍". ചിത്രത്തിന്റെ പോസ്റ്ററുകളും സ്റ്റില്ലുകളും ഹിറ്റാണ്. 24 എംഎം സ്റ്റുഡിയോയുടെ ബാനറില്‍ ആര്‍ ഡി രാജയാണ് വേലൈക്കാരന്റെ നിര്‍മ്മാണം. ശിവകാര്‍ത്തികേയന്‍ നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് "റെമോ" നിര്‍മ്മിച്ചതും ആര്‍ ഡി രാജ തന്നെയാണ്. 24 എംഎം സ്റ്റുഡിയോയുടെ രണ്ടാമത്തെ നിര്‍മ്മാണ സിനിമയായ "വേലൈക്കാരന്‍" തമിഴകത്തു ഏറെ പ്രതീക്ഷയുള്ള ചിത്രമാണ്.


പ്രകാശ് രാജ്, വിജയ് വാസന്ത്, തമ്പി രാമയ്യ, ചാര്‍ലി, ആര്‍ ജെ ബാലാജി, രോഹിണി, റോബോ ശങ്കര്‍, യോഗി ബാബു, സതീഷ് എന്നിവരാണ് മറ്റു താരങ്ങൾ.

OTHER SECTIONS