ബോളിവുഡ് താരം ദിലീപ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

By Shyma Mohan.05 Sep, 2018

imran-azhar


    മുംബൈ: പ്രശസ്ത ബോളിവുഡ് താരം ദിലീപ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെസ്റ്റ് ഇന്‍ഫെക്ഷനെ തുടര്‍ന്നാണ് 95കാരനായ ഇന്ത്യയിലെ ആദ്യത്തെ സൂപ്പര്‍ സ്റ്റാറിനെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിലീപ് കുമാറിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് വിവരം അറിയിച്ചിട്ടുള്ളത്. ഇന്ത്യന്‍ സിനിമക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് രാജ്യം പദ്മവിഭൂഷണ്‍, ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം എന്നിവ നല്‍കി ആദരിച്ചിരുന്നു.