വിജയ് ബാബുവിന്റെ മാസ് എന്‍ട്രി; കടുത്ത അതൃപ്തി അറിയിച്ച്‌ മോഹന്‍ലാല്‍

By santhisenanhs.06 07 2022

imran-azhar

 

താര സംഘടനായ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ വിജയ് ബാബു പങ്കെടുത്ത മാസ് എൻട്രി വിഡിയോയിൽ കടുത്ത അതൃപ്തി അറിയിച്ച് മോഹൻലാൽ. അമ്മയുടെ യുട്യൂബ് ചാനലിലൂടെ മീറ്റിംഗിൽ പങ്കെടുക്കാനെത്തിയ വിജയ് ബാബുവിന്റെ വീഡിയോ മാസ് എന്‍ട്രിയാക്കി പുറത്തു വിട്ടിരുന്നു. അത്തരത്തിൽ ഒരു വീഡിയോ പ്രചരിപ്പിക്കാൻ ഉണ്ടായ കാരണമെന്ത് എന്ന് ചോദിച്ചുകൊണ്ട് കെ ബി ഗണേഷ് കുമാർ മോഹൻലാലിന് അയച്ച കത്തിന് പിന്നാലെയാണ് നടപടി.

 

മാസ് എൻട്രി എന്ന തലക്കെട്ട് നൽകി വിജയ് ബാബുവിന്റെ വീഡിയോ പബ്ലിഷ് ചെയ്ത യൂട്യൂബ് ചാനൽ കൈകാര്യം ചെയ്യുന്നവരെ വിളിച്ചുവരുത്തിയാണ് യോഗത്തിൽ മോഹൻലാൽ ശകാരിച്ചത്. വീഡിയോ അമ്മയുടെ യൂട്യൂബ് ചാനലിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. യുട്യൂബ് ഉള്ളടക്ക നിയന്ത്രണ ചുമതല ബാബുരാജ് അടങ്ങുന്ന വര്‍ക്കിങ്ങ് കമ്മിറ്റിക്ക് കൈമാറി.

 

യോഗത്തിൽ വിജയ് ബാബു പങ്കെടുത്തതിലും മോഹൻലാൽ അതൃപ്തി അറിയിച്ചു. വിജയ് ബാബു യോഗത്തിൽ വരുമെന്ന് പറഞ്ഞപ്പോൾ മാറിനിൽക്കാൻ പറയാമായിരുന്നും വിജയ് ബാബുവിനെ യോഗത്തിൽ എത്തിച്ചതാണ് ഏറ്റവും അധികം വിമർശനത്തിന് ഇടയായത് എന്നും ഇന്ന് നടന്ന എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി.

 

ജൂലൈ മൂന്നിനാണ് അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ നടന്ന വിഷയങ്ങൾക്ക് മറുപടി ആവശ്യപ്പെട്ടുകൊണ്ട് സംഘടന പ്രസിഡൻ്റ് മോഹൻലാലിന് ഗണേഷ് കുമാർ കത്ത് നൽകിയത്. വിജയ് ബാബു യോഗത്തിൽ പങ്കെടുത്ത സംഭവം, ഇടവേള ബാബുവിന്റെ ക്ലബ് പരാമർശം, തുടർന്നുണ്ടായ വിവാദം, അമ്മയിൽ വർധിപ്പിച്ച അംഗത്വ ഫീസ് തുടങ്ങിയ ഒൻപത് കാര്യങ്ങളെ ചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയത്.

 

OTHER SECTIONS