ലൈഗറിന്റെ പരാജയം; 6 കോടി നിര്‍മ്മാതാക്കള്‍ക്ക് നല്‍കാനൊരുങ്ങി ദേവരകൊണ്ട

By SM.05 09 2022

imran-azhar

 

വിജയ് ദേവരകൊണ്ടയും അനന്യ പാണ്ഡെയും നായികാ നായകന്‍മാരായി എത്തിയ ലൈഗര്‍ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിജയ് ദേവരകൊണ്ട തന്റെ പ്രതിഫലത്തില്‍ നിന്ന് ആറു കോടി നിര്‍മ്മാതാക്കള്‍ക്ക് തിരികെ നല്‍കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍.

 

ഈ തുക നിര്‍മ്മാതാക്കളായ പുരി ജഗന്നാഥിനും ചാര്‍മി കൗറിനും വിതരണക്കാര്‍ക്ക് ഉണ്ടായ നഷ്ടം നികത്താന്‍ സഹായിക്കും. ചിത്രം മൂലം കനത്ത നഷ്ടം നേരിട്ട വിതരണക്കാരെ സംവിധായകനും നിര്‍മ്മാതാവുമായ പുരി ജഗന്നാഥ് എല്ലാ വിതരണക്കാരുമായും കൂടിക്കാഴ്ച നടത്തും. പുരി ജഗന്നാഥ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ലൈഗര്‍ ഒന്നിലധികം ഭാഷകളിലായി കഴിഞ്ഞ ഓഗസ്റ്റ് 25നാണ് തിയേറ്ററുകളില്‍ എത്തിയത്.

 

 

OTHER SECTIONS