14 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു

By Farsana Jaleel.04 Jan, 2017

imran-azhar

 

ആറ്റ്‌ലി കുമാര്‍ സംവിധാനം ചെയ്യുന്ന വിജയ് 61 ചിത്രത്തിലൂടെ വിജയും ജ്യോതികയും വീണ്ടും ഒന്നിക്കുകയാണ്. 14 വര്‍ഷമെന്ന നീണ്ട ഇടവേളയ്ക്കു ശേഷമാണ് തമിഴകത്തിന്റെ ഹിറ്റ് ജോഡികളായ വിജയും ജ്യോതികയും ഒന്നിച്ച് ബിഗ് സ്‌ക്രീനിലെത്തുന്നത്. നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ വിജയുടെ നായികയായിട്ടുള്ള ജ്യോതിക ഈ ചിത്രത്തിലും നായികയാകുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

 

വിജയും ജ്യോതികയും വീണ്ടും ഒരു ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന വാര്‍ത്ത ഏറെ പ്രതീക്ഷയോടെയാണ് ചലച്ചിത്ര ലോകവും ആരാധകരും കാത്തിരിക്കുന്നത്. കാജല്‍ അഗര്‍വാളിനെ നായികയാക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ പ്രതിഫലത്തെ സംബന്ധിച്ചുണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്ന് ചിത്രത്തിന്റെ അണിയറക്കാര്‍ കാജലിന് പകരം സാമന്തയെ തിരഞ്ഞെടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെയാണ് ജ്യോതികയെ പരിഗണിക്കുന്നത്.

 

നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ വിജയുടെ നായികയായിട്ടുള്ള ജ്യോതിക ഈ ചിത്രത്തിലും നായികയാകുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. സൂര്യയുമായുള്ള ജ്യോതികയുടെ വിവാഹം കഴിഞ്ഞതോടെ അഭിനയരംഗം ഉപേക്ഷിച്ച ജ്യോതിക 36 വയതിനിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരുന്നത്.

OTHER SECTIONS