വിക്രം വേദ ഹിന്ദി റീമേക്ക് ചിത്രീകരണം പൂർത്തിയായി; ഹൃതിക് റോഷന്റെ കുറിപ്പ് വൈറൽ

By santhisenanhs.11 06 2022

imran-azhar

 

സൂപ്പർഹിറ്റ് തമിഴ് ചിത്രം വിക്രം വേദയുടെ ഹിന്ദി റീമേക്ക് ചിത്രീകരണം പൂർത്തിയായി. ഹൃതിക് റോഷനും ചിത്രത്തിന്റെ സംവിധായകരായ ഗായത്രി- പുഷ്‌കർ എന്നിവരാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

 

റിലീസിന് കാത്തിരിക്കുകയാണെന്നും ആവശേത്തോടൊപ്പം പരിഭ്രമവും ഉണ്ടെന്നും സംവിധായകർക്കും സെയ്ഫ് അലി ഖാനും ഒപ്പമുള്ള ചിത്രം പങ്കുവച്ച് ഹൃതിക് കുറിച്ചു.

 

വിക്രം വേദയ്ക്ക് പാക്കപ്പ് പറഞ്ഞപ്പോൾ സന്തോഷകരമായ ഒരുപാട് ഓർമകളും പരീക്ഷണങ്ങൾ നിറഞ്ഞ നിമിഷങ്ങളും കഠിനാധ്വാനവുമൊക്കെയാണ് എന്റെ മനസിലേക്ക് ഓടിയെത്തിയത്. റിലീസിനോടടുക്കുമ്പോൾ ആവേശത്തോടൊപ്പം പരിഭ്രമവുമുണ്ട് എന്ന് ഹൃതിക് ട്വീറ്റ് ചെയ്തു.

 

ഞങ്ങൾ ഷൂട്ടിംഗ് പൂർത്തിയാക്കി. ഞങ്ങൾക്ക് ഒരു കാര്യം മിസ്സ് ചെയ്യും. ദിവസം തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴുമുള്ള ആലിംഗനങ്ങൾ. നിങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഭാഗ്യമാണ്. എത്ര അവിശ്വസനീയമായ നടനാണെന്ന് താങ്കൾ എന്ന് എല്ലാവർക്കും അറിയാം. നിങ്ങൾ സെറ്റിലേക്ക് കൊണ്ടുവരുന്ന ആത്മാർത്ഥമായ സ്‌നേഹവും വളരെ വലുതാണ് എന്ന് ഹൃതിക്കിനെ ടാഗ് ചെയ്ത് ഗായത്രി- പുഷ്‌കർ കുറിച്ചു.

 

സെയ്ഫ് അലി ഖാനെക്കുറിച്ചും ഗായത്രി-പുഷ്‌കർ ജോഡി പറയുന്നു. സെറ്റിൽ ഏറ്റവും ഉത്സാഹത്തോടെയുണ്ടായിരുന്നയാളാണെന്നും ഇത്രയും ഒറിജിനൽ ആയ ഒരാളെ ഇതുവരെ കണ്ടിട്ടില്ലെന്നും അവർ പറയുന്നു. കളിചിരികൾക്ക് ശേഷം അവിശ്വസനീയമായ അഭിനയമാണ് താരത്തിൻറേതെന്നും സംവിധായകർ കൂട്ടിച്ചേർത്തു.

 

ചിത്രത്തിൽ വേദയായാണ് ഹൃതിക് എത്തുന്നത്. വിക്രം എന്ന കഥപാത്രത്തെ സെയ്ഫ് അവതരിപ്പിക്കുന്നു ഫ്രൈഡേ ഫിലിംവർക്ക്‌സിന്റെ ബാനറിൽ നീരജ് പാണ്ഡേയും റിലയൻസ് എന്റർടെയ്‌മെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2022 സെപ്റ്റംബർ 30ന് ചിത്രം റിലീസ് ചെയ്യും.

 

 

OTHER SECTIONS