സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല: ആമിര്‍ ഖാന്‍

By SM.08 08 2022

imran-azhar

 


ഒരു മുഖവുരയുടെ ആവശ്യം പോലും ഇല്ലാത്ത ബോളിവുഡിലെ സൂപ്പര്‍ താരമാണ് ആമിര്‍ ഖാന്‍. എന്നാല്‍ തന്റെതായ വ്യക്തിത്വം കൈവരിക്കും മുന്‍പ് നേരിട്ട വിഷമതകളെക്കുറിച്ച് വിവരിക്കുകയാണ് താരം.

 

ഹ്യൂമന്‍സ് ഓഫ് ബോംബെ അഭിമുഖത്തിലാണ് ബാല്യകാലത്തിന്റെ തന്റെ കുടുംബം കടക്കെണിയിലായതും സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ പോലും കഴിയാതെ വന്ന സാഹചര്യവും വിവരിക്കുന്നത്. സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ വൈകുമ്പോള്‍ തന്റെയും സഹോദരങ്ങളുടെയും പേരുകള്‍ സ്‌കൂള്‍ അസംബ്ലിയില്‍ പ്രിന്‍സിപ്പല്‍ വിളിക്കുമായിരുന്നു.

 

ആറാം ക്ലാസില്‍ ആറ് രൂപയും ഏഴാം ക്ലാസില്‍ ഏഴ് രൂപയും എട്ടാം ക്ലാസില്‍ എട്ടു രൂപയുമായിരുന്നു പഠനകാലത്തെ ഫീസ്. എന്നിട്ടും ഞങ്ങള്‍ ഫീസ് അടയ്ക്കാന്‍ എപ്പോഴും വൈകിയിരുന്നു. ഒന്നോ രണ്ടോ മുന്നറിയിപ്പ് നല്‍കിയ ശേഷം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എല്ലാവരെയും മുന്നില്‍ പരസ്യമായി പേര് വിളിക്കുമായിരുന്നെന്ന് കണ്ണീരോടെ ആമിര്‍ ഖാന്‍ പറയുന്നു.

 

ചലച്ചിത്ര നിര്‍മ്മാതാവ് താഹില്‍ ഹുസൈന്റെയും ഭാര്യ സീനത്തിന്റെയും മകനാണ് ആമിര്‍ ഖാന്‍. ഫൈസല്‍ ഖാന്‍, ഫര്‍ഹത്ത് ഖാന്‍, നിഖത്ത് ഖാന്‍ എന്നിവരാണ് ആമിറിന്റെ സഹോദരങ്ങള്‍.

 

1973ല്‍ യാദോന്‍ കി ബാരാത്തില്‍ ബാലതാരമായി പ്രത്യക്ഷപ്പെട്ട ആമിര്‍1988ല്‍ ുറത്തിറങ്ങിയ ഖയാമത് സെ ഖയാമത് തക് എന്ന ചിത്രത്തിലൂടെയായിരുന്നു നായകനായി അഭ്രപാളിയില്‍ വേരുറപ്പിച്ചത്. ജൂഹി ചൗളക്കൊപ്പം ഇറങ്ങിയ ഖയാമത് സെ ഖയാമത് തക് എന്ന ചിത്രം എക്കാലത്തെയും മികച്ച ബോളിവുഡ് ചിത്രമായിരുന്നു. പിന്നീട് ഒരിക്കലും താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

 

1989ല്‍ ഇറങ്ങിയ രാഖ്, ദില്‍, രാജാ ഹിന്ദുസ്ഥാനി, സര്‍ഷറോഷ്, ലഗാന്‍, രംഗ് ദേ ബസന്തി, ഗജിനി, താരേ സമീന്‍ പര്‍, ത്രീ ഇഡിയറ്റ്‌സ്, പി.കെ, ദംഗല്‍ തുടങ്ങി നിരവധി സിനിമകളില്‍ അവിസ്മരണീയ വേഷപ്പകര്‍ച്ച നടത്തി മിസ്റ്റര്‍ പെര്‍ഫക്ഷണിസ്റ്റ് എന്ന ഓമനപ്പേരുള്ള താരം ആരാധക മനസ്സില്‍ ചേക്കേറി.

OTHER SECTIONS