മഞ്ജു മാധവിക്കുട്ടിയെ കണ്ട കഥ

By webdesk.13 Feb, 2018

imran-azhar

മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ ഒരുക്കിയ ആമി നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. മഞ്ജുവാര്യരാണ് മാധവിക്കുട്ടിയെ അവതരിപ്പിച്ചത്. ആദ്യമായി മലയാളത്തിന്‍റെ പ്രിയകഥാകാരിയെ കണ്ട അനുഭവം പങ്കുവയ്ക്കുകയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പങ്കുവച്ചത്.

 

"ഞങ്ങളുടെ കല്യാണം കഴിഞ്ഞ സമയത്ത് കാണാന്‍ ആഗ്രഹമുണ്ടെന്നറിയിച്ചു. കണ്ടപ്പോള്‍ പറഞ്ഞു "സുന്ദരിയാണല്ളോ' എന്ന്. എന്നിട്ട് എന്‍റെ കൈയില്‍ പതുക്കെ പിടിച്ചു. ഞാനന്ന് കുപ്പിവളയൊക്കെ ഇട്ടിട്ടുണ്ടായിരുന്നു. അതു പിടിച്ചു നോക്കി തനിക്കും കുപ്പിവള വലിയ ഇഷ്ടമാണെന്നു പറഞ്ഞു. ഒരുപാട് വാത്സല്യത്തോടെയാണ് അന്നു സംസാരിച്ചത്. വൈകുന്നേരം വരെ അവിടെ ഉണ്ടായിരുന്നു . തൊട്ടപ്പുറത്ത് ബാലാമണിയമ്മ താമസിച്ചിരുന്ന ഫ്ളാറ്റിലും കൊണ്ടു പോയി.'~മഞ്ജു പറയുന്നു